ശബ്ദസൗന്ദര്യത്തിെൻറ പത്തരമാറ്റ് ഇനി സർഗവാണിയിലൂടെ. ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിൽ നിന്നും സർഗവാണി എന്നപേരിൽ സ്കൂൾ റേഡിയോ പ്രക്ഷേപണമാരംഭിച്ചു. കുരുന്നുകൾക്ക് ഇനി സർഗപരതയുടെ ചിറകിലേറി ശബ്ദസാന്നിധ്യമറിയിക്കാം. ഒപ്പം രക്ഷിതാക്കൾക്കും അതിഥികളായെത്താം.
ഗാനങ്ങൾ, കവിതകൾ എന്നിവക്ക് പുറമേ പുസ്തക പരിചയം, കഥപറയൽ, പ്രഭാഷണം തുടങ്ങി ഏത് കലാ പ്രകടനത്തിനും സർഗവേദിയിൽ ഇടമുണ്ടാകും. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി.സനൽഷാ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ആകാശവാണി മുൻ അസി. സ്റ്റേഷൻ ഡയറക്ടർ വി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. റേഡിയോ പ്രക്ഷേപണത്തിെൻറ സാങ്കേതിക വശങ്ങളും സർഗശേഷി വികാസത്തിൽ അതിനുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു.
സ്കൂൾ പ്രധാനാധ്യാപിക പി. കൈരളി, അധ്യാപകരായ എ.വി. സന്തോഷ് കുമാർ, എം.വി. സുജിത്ത്, ടി. ബിന്ദു, വിദ്യാർഥികളായ നിള, അനുഗ്രഹ, നിരാമയ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.