കാസര്‍കോട്: പരിശോധന വ്യാപകമാക്കി എക്സൈസ്. ജില്ലയിൽ പലയിടങ്ങളില്‍നിന്നും മദ്യവും മറ്റും പിടിച്ചു. ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പ്രിവന്റിവ് ഓഫിസര്‍ സാജന് അപ്യാലും സംഘവും ആരിക്കാടി ടൗണില്‍ നടത്തിയ പരിശോധനക്കിടെ റിട്സ് കാറില്‍ കടത്തിയ 216 ലിറ്റര്‍ കര്‍ണാടകമദ്യവും 120.96 ലിറ്റര്‍ ഗോവന്മദ്യവും പിടിച്ചെടുത്ത് കാര്‍ കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ വിനീത് ഷെട്ടി (25), സന്തോഷ (25) എന്നിവരെ അറസ്റ്റ് ചെയ്തു. ഇ.ടി. ഷിജുവും സംഘവും കാസര്‍കോട് ടൗണില്‍ നടത്തിയ പരിശോധനയില്‍ 11 ലിറ്റര്‍ മദ്യവും 13 ലിറ്റര്‍ ബിയറും പിടികൂടി.
ഇതില്‍ കോയിപ്പാടി കടപ്പുറത്തെ കെ.എസ്. പ്രകാശിനെ (42) അറസ്റ്റ് ചെയ്തു. കെ.വി. രഞ്ജിത്തും സംഘവും നടത്തിയ പരിശോധനയില്‍ അഞ്ചു ലിറ്റര്‍ മദ്യം കൈവശംവെച്ചതിന് പനയാല്‍ മയിലാട്ടിലിലെ എം. വാമനനെ (45) അറസ്റ്റ് ചെയ്തു. അസി. ഇന്‍സ്പെക്ടര്‍ കെ. ജനാര്‍ദനനും സംഘവും നടത്തിയ പരിശോധനയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന ആറു ലിറ്റര്‍ മദ്യം പിടികൂടി.
സംഭവത്തില്‍ നെല്‍ക്കളയിലെ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. ജെ. ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 8.64 ലിറ്റര്‍ കര്‍ണാടകമദ്യം പിടികൂടി. സംഘവത്തില്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ രാജു എന്ന ടി. രാജേഷിനെതിരെ കേസെടുത്തു.
മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ നടത്തിയ പരിശോധനയില്‍ 4.5 ലിറ്റര്‍ കര്‍ണാടകമദ്യം പിടിച്ചു.
ഈ സംഭവത്തിൽ ആളെ കിട്ടിയിട്ടില്ല. നീലേശ്വരം എക്സൈസ് റേഞ്ച് പ്രിവന്റിവ് ഓഫിസര്‍ സതീശന് നാലുപുരക്കലും സംഘവും നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ മദ്യം സ്കൂട്ടറില്‍ കടത്തവെ പിടികൂടി. ഇതില്‍ മരക്കാപ്പ് കടപ്പുറത്തെ ആര്. രാഹുലിനെതിരെ കേസെടുത്തു. ഇനിയും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.