തൃക്കരിപ്പൂർ: സ്കൂളിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പി.ടി.എ പ്രസിഡൻറ് കൂടിയായ സി.പി.എം നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് എം.എസ്.എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ അസ്ഹറുദ്ദീൻ മണിയനോടി, സംസ്ഥാന പ്രവർത്തകസമിതി അംഗം ജാബിർ തങ്കയം, മണ്ഡലം ജനറൽ സെക്രട്ടറി മുസബ്ബിർ അഞ്ചില്ലത്ത്, ട്രഷറർ എം.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാനിദ്, നേതാക്കളായ എം.ടി.പി. കരീം, ലത്തീഫ് നീലഗിരി, സത്താർ വടക്കുമ്പാട്, എ.ജി.സി. ബഷീർ, സലീൽ പടന്ന, സാജിദ് പയ്യങ്കി തുടങ്ങിയവർ സംസാരിച്ചു. ഹരിത ജില്ല ഭാരവാഹികളായ പി.കെ. റഹീന, അശ്രിഫ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.