കാസർകോട്: ജില്ലയിൽ കാലവര്‍ഷക്കെടുതിയില്‍ ജൂലൈ എട്ട് മുതല്‍ 12 വരെ 144.41 ഹെക്ടര്‍ കൃഷി നശിച്ചു. 398 കര്‍ഷകര്‍ക്കായി 49.19 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്. വീണാറാണി അറിയിച്ചു.
കനത്ത കാറ്റിലും മഴയിലും, ടാപ്പിങ് നടത്തിവന്നിരുന്ന 72 റബര്‍ മരങ്ങള്‍, 391 കായ്ഫലമുള്ള തെങ്ങുകള്‍, 1508 കായ്ഫലമുള്ള കവുങ്ങുകള്‍, 30 കുലക്കാത്ത വാഴകള്‍, 3925 കുലച്ച വാഴകൾ എന്നിവ നശിച്ചു. റബര്‍ (1.44 ലക്ഷം), തെങ്ങ് (19.55 ലക്ഷം), കവുങ്ങ് (4.52 ലക്ഷം), വാഴ കുലക്കാത്തത് (0.12 ലക്ഷം), വാഴ കുലച്ചത് (23.55 ലക്ഷം). 12 റബര്‍ കര്‍ഷകര്‍ക്ക് 0.26 ഹെക്ടര്‍ കൃഷിനാശം നേരിട്ടു. 98 തെങ്ങ് കര്‍ഷകര്‍ക്ക് 35.48 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശം നേരിട്ടു.
149 അടക്ക കര്‍ഷകര്‍ക്ക് 94.80 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശം നേരിട്ടു. എട്ട് വാഴ കര്‍ഷകരുടെ 0.10 ഹെക്ടര്‍ പ്രദേശത്തെ കുലക്കാത്ത വാഴകളും 131 കര്‍ഷകരുടെ 13.77 ഹെക്ടര്‍ പ്രദേശത്തെ കുലച്ച വാഴകളും നശിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 22.41 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായി. കാറഡുക്ക ബ്ലോക്കില്‍ 2.02 ലക്ഷം രൂപയുടെയും കാസര്‍കോട് ബ്ലോക്കില്‍ 0.73 ലക്ഷം രൂപയുടെയും നാശമുണ്ട്. മഞ്ചേശ്വരം ബ്ലോക്കില്‍ 19.40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി.
നീലേശ്വരം ബ്ലോക്കില്‍ 3.44 ലക്ഷം രൂപയുടെയും പരപ്പ ബ്ലോക്കില്‍ 1.19 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 1.66 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശം സംഭവിച്ചു.
കാറഡുക്ക ബ്ലോക്ക് പരിധിയില്‍ 50.02 ഹെക്ടര്‍ പ്രദേശത്തും കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ 0.17 ഹെക്ടര്‍ പ്രദേശത്തും മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ 80 ഹെക്ടര്‍ പ്രദേശത്തും കൃഷിനാശമുണ്ടായി.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 12.47 ഹെക്ടര്‍ പ്രദേശത്തും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 0.09 ഹെക്ടര്‍ പ്രദേശത്തും കൃഷിനാശം സംഭവിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 87 കര്‍ഷകർക്കും കാറഡുക്ക ബ്ലോക്കിലെ 56 കര്‍ഷകര്‍ക്കും കാസര്‍കോട് ബ്ലോക്കിലെ 32 കര്‍ഷകര്‍ക്കും മഞ്ചേശ്വരം ബ്ലോക്കിലെ 115 കര്‍ഷകര്‍ക്കും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 83 കര്‍ഷകര്‍ക്കും പരപ്പ ബ്ലോക്കിലെ 25 കര്‍ഷകര്‍ക്കും കൃഷിനാശം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.