പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയുടെ പെരിയ കാമ്പസിലെ ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടമായി. 2020 മേയിലാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചത്.
3500 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരുങ്ങിയ കെട്ടിടത്തിന് ഒന്നരക്കോടിയാണ് ചെലവ്. നിലവില്‍ സര്‍വകലാശാലയിലെ ടീച്ചിങ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറും. കെട്ടിട ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.