കാസർകോട്: സംസ്ഥാനത്തെ വനംകൊള്ളക്കാരുടെ 'തലവേദനയായ' ഡി.എഫ്.ഒ പി.ധനേഷ് കുമാർ ജില്ല ഫോറസ്റ്റ് ഓഫിസറായി ചുമതലയേറ്റു. മുട്ടിൽ വനം മുറിയുടെ പിന്നിലെ കള്ളക്കളികൾ പുറത്തെത്തിച്ചതിലൂടെ സർക്കാറിെൻറ കണ്ണിലെ കരടാണ് ഇദ്ദേഹം. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനിൽ നിന്ന് വിശിഷ്ട സേവനത്തിനുള്ള മെഡൽ ഇദ്ദേഹം നേടിയിരുന്നു.
വനംവകുപ്പിെൻറ ഏക്കർകണക്കിന് ഭൂമി തിരിച്ചുപിടിക്കാനും മരംമുറി തടയാനും ശ്രമിച്ചതിന് പലതവണ മാഫിയയുടെ അപായശ്രമത്തിൽനിന്ന് രക്ഷപ്പെട്ടയാളാണ് ഇദ്ദേഹം. വനം കൊള്ള അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് പ്രതികളുടെ ഇടപെടലിനെത്തുടർന്നാണെന്ന ആരോപണം നിലനിൽക്കെയാണ് കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ ധനേഷ് കുമാർ മാനന്തവാടി, മറയൂർ, ചാലക്കുടി, അട്ടപ്പാടി എന്നിവിടങ്ങളിൽ ചന്ദനം ഉൾപ്പെടെ മരം കൊള്ളക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ച ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിെൻറ പരിസ്ഥിതി സ്നേഹം, വനപാലനം എന്നിവയുടെ ആദരമായി സി.സി ജിയം ധനേഷിയാന, റൊട്ടാല ധനേഷിയാന എന്നിങ്ങനെ രണ്ടു സസ്യങ്ങൾ സഹ്യാദ്രിയിൽ അറിയപ്പെടുന്നുണ്ട്.
സാങ്ച്വറി ഏഷ്യ 2012, വൈൽഡ് ലൈഫ് ഇന്ത്യ പുരസ്കാരങ്ങളും നേടി.കർണാടക-കാസർകോട് വനമേഖലയിൽ നിലനിൽക്കുന്ന കൈയേറ്റം,കാട്ടാന ശല്യം എന്നിവയിൽ ധനേഷ് കുമാറിെൻറ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കാസർകോട് ജില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.