ഓ​ട്ടോയിൽനിന്ന്​ ചാടിയ പ്ലസ് വൺ വിദ്യാർഥിനികൾക്ക്​ പരിക്ക്​; ഡ്രൈവർ കസ്​റ്റഡിയിൽ


കാസർകോട്: പ്ലസ് വൺ പരീക്ഷയെഴുതാൻ പോയ രണ്ട്​ വിദ്യാർഥിനികൾ ഓട്ടോയിൽ നിന്ന് ചാടി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്​ച രാവിലെ ഒമ്പതിന് പ്രസ് ക്ലബ് ജങ്​ഷനിൽ നിന്ന് മേൽപറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിലാണ് വിദ്യാർഥിനികൾ ചെമ്മനാട്ടേക്ക് കയറിയത്.

ചെമ്മനാട് എത്തിയപ്പോൾ ആവശ്യപ്പെട്ടിട്ടും നിർത്താത്തതിനെ തുടർന്ന് കുട്ടികൾ ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ യൂനിഫോം ധരിക്കാത്തതിനാൽ മേൽപറമ്പിലേക്കായിരിക്കുമെന്ന് കരുതിയാണ് ഓട്ടോ നിർത്താതിരുന്നതെന്ന് പൊലീസ് കസ്​റ്റഡിയിലുള്ള ഡ്രൈവർ മൊഴി നൽകി.


Tags:    
News Summary - Plus One students injured after jumping out of vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.