പടന്ന: പണിക്ക് കൊണ്ടുവന്ന റോഡ് റോളർ റോഡരികിൽ ഉപേക്ഷിച്ചത് വാഹനങ്ങൾക്ക് ഭീഷണിയായി.
കൈതക്കാട് കുളങ്ങാട്ട് മലക്ക് സമീപമാണ് രണ്ടു വർഷത്തോളമായി റോഡ് റോളർ നിർത്തിയിട്ടിരിക്കുന്നത്.
മടക്കര ഹാർബർ റോഡുപണി നടക്കുന്ന സമയത്ത് ഉപയോഗിച്ച വണ്ടി അതിനുശേഷം കരാറുകാരൻ കൊണ്ടുപോയില്ല.
ഹാർബർ റോഡും മടക്കര റോഡും ചേരുന്നിടത്ത് നിർത്തിയിട്ടിരിക്കുന്ന റോളർ തുരുമ്പെടുക്കാൻ തുടങ്ങി. രാത്രികാലത്ത് ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അടുത്തെത്തിയാൽ മാത്രമേ റോളർ കാണാൻ സാധിക്കൂ. എത്രയും പെട്ടെന്ന് റോളർ ഇവിടുന്ന് നീക്കാൻ പി.ഡബ്ല്യു.ഡി വിഭാഗം ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.