കാസർകോട്: താമസം, ഭക്ഷണം യൂനിഫോം എന്നിവ തികച്ചും സൗജന്യം. കൂടാതെ പോക്കറ്റ് മണിയും. പട്ടിക ജാതി വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പട്ടിക ജാതി വികസന വകുപ്പ് തണലൊരുക്കുന്നത്. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ അറിയാതെ പോകുന്നതിനാല്‍ പലര്‍ക്കും നഷ്ടപ്പെടുന്നത് നല്ല അവസരങ്ങളാണ്.
ജില്ലയില്‍ മൂന്ന് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും എട്ട് പ്രീമെട്രിക് ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നു. ഇതില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്കും ആറെണ്ണം ആണ്‍കുട്ടികള്‍ക്കും ഉള്ളതാണ്. തിരഞ്ഞെടുക്കുന്ന വിദ്യാർഥികള്‍ക്കാണ് പ്രവേശനം.
കാസര്‍കോട് വിദ്യാനഗറിലുള്ള ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, വിദ്യാനഗറില്‍ കാസര്‍കോട് ഗവ.കോളേജിന് സമീപത്തുള്ള പെണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍, മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളജിനടുത്തുള്ള മഞ്ചേശ്വരം ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ എന്നിവ പ്രവേശനം നല്‍കിവരുന്നത് വകുപ്പിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. ആകെയുള്ള 60 സീറ്റുകളില്‍ 68 ശതമാനം പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും 17 ശതമാനം പട്ടികവർഗ വിദ്യാര്‍ഥികള്‍ക്കും അഞ്ച് ശതമാനം ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്കും 10 ശതമാനം മറ്റു വിഭാഗത്തിൽപെടുന്ന വിദ്യാര്‍ഥികള്‍ക്കുമാണ്.
വിവിധ പദ്ധതികള്‍ വഴി ഒരുപാട് അവസരങ്ങളാണ് വകുപ്പ് നല്‍കുന്നത്. എന്നാല്‍ ഇവ പലരും അറിയാതെ പോകുന്നു. ഇത്തരം അവസരങ്ങള്‍ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ എസ്. മീനാറാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.