കാസർകോട്: ശലഭ കാഴ്ച കാണാന്‍ ജില്ലയിലെ സ്കൂള്‍ മുറ്റങ്ങളൊരുങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സഹകരണത്തോടെ സമഗ്രശിക്ഷ കേരളം ജില്ലയില്‍ നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ചിത്രശലഭങ്ങളുടെ ആവാസവ്യവസ്ഥക്ക് സമാനമായ അന്തരീക്ഷമൊരുങ്ങുകയാണ്.
സ്കൂള്‍ കാമ്പസുകളില്‍ പൂമ്പാറ്റകള്‍ സമൃദ്ധമായി ഉണ്ടാകുന്ന രീതിയില്‍ ചെടികള്‍ നട്ടുപരിപാലിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണ് ശലഭോദ്യാനം. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 21സ്കൂളുകളില്‍ നടപ്പിലാക്കും. വരും വര്‍ഷങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ഇതിനു മുന്നോടിയായി സ്കൂളുകളില്‍ ശലഭ ക്ലബുകള്‍ രൂപവത്കരിച്ചു. പേര, കൃഷ്ണ കിരീടം, മുസാന്ത,സൂര്യകാന്തി, ലില്ലി, ഡെയ്സി, കമ്മ്യൂണിസ്റ്റ് പച്ച, അശോകം, എരുക്ക്, തുമ്പ, സീതപ്പഴം, മുള, പുല്‍ത്തകിടി, ചെമ്പരുത്തി, വാക, ചെറിപ്ലാന്റ്, മുരിക്ക്, ഈന്തപ്പന തുടങ്ങിയ ചെടികള്‍ ലാര്‍വകള്‍ക്ക് തിന്നാനുള്ള ഇലകളും പൂമ്പാറ്റകള്‍ക്ക് ഉണ്ണാനുള്ള തേനും ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.