കാഞ്ഞങ്ങാട്: നഗരസഭ പഴയ ബസ് സ്റ്റാൻഡിൽ യാത്രക്കാർ മൂക്കു പൊത്തണം. കക്കൂസ് മാലിന്യം ബസ് സ്റ്റാൻഡിനുള്ളിലെ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലൂടെ ഒഴുകുന്നു. ഉറവ പോലെ ബസ് സ്റ്റാന്റിനുള്ളിൽ കക്കൂസ് മാലിന്യം പൊങ്ങുന്നത് പതിവ് കാഴ്ചയായി. ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ ശുചിമുറിയുടെ ടാങ്കാണ് പൊട്ടിയൊഴുകുന്നത്. ടാങ്ക് നിറഞ്ഞതാകാം കാരണമെന്ന് നഗരസഭാധികൃതർ പറഞ്ഞു.
ദുർഗന്ധം മൂലം വ്യാപാരികൾ മൂക്കു പൊത്തിയാണ് കച്ചവടം നടത്തുന്നത്. ലക്ഷങ്ങൾ മുടക്കി മാസങ്ങൾക്ക് മുൻപ് നഗരസഭ പഴയ ഷോപ്പിങ് കോംപ്ലക്സ് മോടി പിടിപ്പിച്ചിരുന്നുവെങ്കിലും ഇടക്കിടെ പൊട്ടിയൊലിക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടില്ല. വിവരമറിഞ്ഞ് നഗരസഭ ചെയർപേഴ്സൻ കെ.വി.സുജാതയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഉടൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ടാങ്ക് നിറഞ്ഞൊഴുകുന്നതാണെങ്കിൽ മാലിന്യം രാത്രി സമയം നീക്കം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.