മംഗളൂരു: ബണ്ട്വാളിലെ മണിനൽകൂർ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടി പ്രതിയുമായി പരിചയപ്പെട്ടിരുന്നു. പിന്നീട് വീട്ടിൽ ആരുമില്ലാത്ത സമയത്ത് പ്രതി സന്ദർശിക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബി.സി റോഡിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞു. വീട്ടുകാർ അപ്പോൾ തന്നെ പീഡനവിവരം പൊലീസിൽ അറിയിച്ചു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉപ്പിനങ്ങാടി സ്വദേശിയായ മസൂക്കിനെതിരെ (പോക്സോ) പൊലീസ് കേസെടുത്തു. പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.