ബ​ദി​യ​ടു​ക്ക ടൗ​ണി​ലെ ക​ട​യി​ൽ പ്ര​തി നി​സാ​റി​നെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ച: പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബദിയടുക്ക: കന്യാപ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബദിയടുക്കയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അറന്തോട് സ്വദേശിയായ നിസാറിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ബദിയടുക്ക പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതി താമസിക്കുന്ന ബീജന്തടുക്കയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് ചില തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തു.

മറ്റു സൂപ്പർമാർക്കറ്റുകളിലും പൊലീസ് തെളിവെടുപ്പു നടത്തി. ഒരാഴ്ചമുമ്പ് രാത്രിയിലാണ് ബദിയടുക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 30 കിലോ കുരുമുളകും 10,000 രൂപ വിലവരുന്ന സിഗരറ്റുകളും രണ്ട് ബോക്സ് പാമോയിലും മോഷ്ടിച്ചത്. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ജീവനക്കാരന്‍ കൂടിയാണ് പ്രതി.

Tags:    
News Summary - Supermarket robbery: Defendant remanded in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.