നീലേശ്വരം: നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലെ തീരദേശ മേഖലയിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ആയിരക്കണക്കിനാളുകൾ ആശ്രയിക്കുന്ന ഏക ആരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. സംസ്ഥാനത്തിന്റെ രോഗപ്രതിരോധ മേഖലയിൽ ഫലപ്രദമായ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന മന്ത്രി വീണാ ജോർജ് പറഞ്ഞു. നീലേശ്വരം തൈക്കടപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. ലത, വാർഡ് കൗൺസിലർ അൻവർ സാദിക്, ഡി.എം.ഒ ഡോ. എ.വി. രാംദാസ്, ആർദ്രം പദ്ധതി ജില്ല നോഡൽ ഓഫിസർ ഡോ. വി. സുരേശൻ, നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി.വി. വിജിത് കൃഷ്ണൻ, തൈക്കടപ്പുറം ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. പി.എസ്. ശാരദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.