കാസർകോട്: ബേഡഡുക്ക ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് ആസ്ഥാന കെട്ടിടവും കർഷക സേവന കേന്ദ്രവും 23ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷനാകും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയാകും.
ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ മുഖ്യ ബ്രാഞ്ചും കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡ് വൈസ് ചെയർമാൻ കെ.പി. സതീഷ്ചന്ദ്രൻ യോഗ ഹാളും കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം സോളാർ സിസ്റ്റവും നബാർഡ് എ.ജി.എം ദിവ്യ കർഷക പരിശീലന കേന്ദ്രവും ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ഗോൾഡ് സ്റ്റോറേജും സഹകരണ സംഘം ജോയന്റ് രജിസ്ട്രാർ ലസിത ഡേറ്റാ സെന്ററും ഉദ്ഘാടനം ചെയ്യും.
കാർഷിക അടിസ്ഥാന വികസന നിധിയിൽ അനുവദിച്ച 1.20 കോടി രൂപ ഉപയോഗിച്ച് നിർമിച്ച കർസേവ കേന്ദ്രത്തിൽ വളം വിത്ത്, നടീൽ വസ്തുക്കൾ, കൃഷി ചെയ്യാൻ ആവശ്യമായ യന്ത്രോപകരണങ്ങൾ എന്നിവ നൽകും. 1955ൽ ൽ രജിസ്റ്റർ ചെയ്ത ബാങ്കിന് നിലവിൽ മുന്നാടും കാഞ്ഞിരത്തിങ്കാലിലും വട്ടംതട്ടയിലും കുണ്ടംകുഴി ടൗണിലും മരുതടുക്കത്തും ശാഖയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.