ത​ള​ർ​ന്നു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ ഹോ​സ്ദു​ർ​ഗ് ഗ​വ. ഫി​ഷ​റീ​സ് ഹൈ​സ്കൂ​ളി​ലെ യു.​പി വി​ഭാ​ഗം കു​ട്ടി​ക​ളോ​ട് ഡി​വൈ.​എ​സ്.​പി

പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ സംസാരിക്കുന്നു

കാഞ്ഞങ്ങാട്: മരക്കാപ്പുകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലെ The children were exhaustedത് നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാക്കി.

നിലവിളികളുമായി രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലേക്ക് വന്നത് കണ്ടുനിൽക്കുന്നവരിലും അന്ധാളിപ്പുണ്ടാക്കി. എന്താണ് സംഭവിച്ചത് എന്നറിയാതെ ഭയവും അമ്പരപ്പുമായിരുന്നു എങ്ങും.

ഭക്ഷ്യവിഷബാധയാണോ എന്നതിനെ കുറിച്ചെല്ലാം കിംവദന്തികൾ പരന്നുവെന്നല്ലാതെ ആർക്കും വ്യക്തമായി ഒന്നും പറയാനായില്ല. പൊന്നുമക്കൾക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് കേട്ട് രക്ഷിതാക്കൾ സ്കൂളിലേക്ക് കുതിച്ചതിനൊപ്പം ആംബുലൻസുകളും കാറുകളും ആശുപത്രി ലക്ഷ്യമാക്കിയും പാഞ്ഞു. മിനിറ്റുകൾക്കകം ജില്ല ആശുപത്രിയും പരിസരവും ജനനിബിഡമായി. പന്തികേട് മനസ്സിലാക്കിയപ്പോൾതന്നെ അധ്യാപകർ വിവരം ആരോഗ്യവിഭാഗത്തെ അറിയിച്ചിരുന്നു.

ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചവർ

റംഷാദ് (12), ഷഹാന (12), ഹൈറുന്നിസ (12), ആർച്ച (11,ഷാലിമ (13), ആദിത്യ (11), വൈഗ (12), ഫാത്തിമത്ത് നജ (12), ഹിസാൻ അലി (13), റിഫാസ് (13), ആദിൽ (12), ഷാസിൻ നബാസ്‌ (4), ആരുഷ് (8), വീണ (41), അമയ (11), റാഹില (12), മുഹമ്മദ്‌ അൽത്താഫ് (13), മുഹമ്മദ്‌ ഷ മാഹിൻ (12), ആയിഷ (12), ആഷിമ (12), ഷിഫാന (12), ഫായിസ (12), ഹഫി (12), റാലിയ (12),സഹല (12), ഷിഫാന (10), ധന്യ (11), സനുഷ (10), തഷ്‌രീഫ (10), മുഹമ്മദ്‌ ഷാസിൽ (10), നിഹാൽ (9), സഫ (9), യുവറാണി (11),ഫഹിമ (11), അദ്വൈത് (11), അമയ (11), മുഹമ്മദ്‌ ഹാദിൽ (10),ഹബീബ (11), മഞ്ച്റൂറ (13), ഫാത്തിമത്ത് സൽവ (13), ശിവദാസന (11).

യു.കെ.ജി വിദ്യാർഥിക്കും അസ്വാസ്ഥ്യം

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഗവ. ഫിഷറീസ് ഹൈസ്കൂളിലെ യു.പി വിഭാഗം കുട്ടികൾ കൂട്ടത്തോടെ ക്ലാസ് മുറികളിൽ തളർന്നുവീണപ്പോൾ ഇതേ സ്കൂളിലെ യു.കെ.ജി വിദ്യാർഥി ഷസിൽ അബ്ബാസും (നാല്) അവശനിലയിലായി. എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് കൂട്ടത്തോടെ ആരോഗ്യ പ്രശ്നമുണ്ടായപ്പോൾ യു.കെ.ജിയിൽ ഷസിലിന് മാത്രമായിരുന്നു ആരോഗ്യ പ്രശ്നം. തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തൈക്കടപ്പുറത്തെ സമദിന്റെ മകനാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

Tags:    
News Summary - The children were exhausted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.