അധ്യാപികയുടെ അറസ്റ്റ് കോടതി തടഞ്ഞു

കാ​സ​ർ​കോ​ട്: ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട അ​ധ്യാ​പി​ക​യു​ടെ അ​റ​സ്റ്റി​ൽ കോ​ട​തി ഇ​ട​പെ​ട​ൽ. അ​ധ്യാ​പി​ക​യാ​യ ഷേ​ണി ബ​ജ​കു​ഡ്‍ലു​വി​ലെ സ​ജി​താ​റൈ​ക്കെ​തി​രെ കു​മ്പ​ള പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​നി​യൊ​രു​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ സ​ജി​താ​റൈ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കി കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

കി​ദൂ​ർ പ​ട​ക്ക​ലി​ൽ ലോ​കേ​ഷ് ഷെ​ട്ടി​യു​ടെ ഭാ​ര്യ നി​ഷ്മി​ത ഷെ​ട്ടി​യു​ടെ (24) പ​രാ​തി​യി​ലാ​ണ് കേ​സ്. കാ​സ​ർ​കോ​ട്ട് സി.​പി.​സി.​ആ​ർ.​ഐ​യി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് 2023 ​മേ​യ് 31മു​ത​ൽ ആ​ഗ​സ്റ്റ് 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​​ഴി സ​ജി​ത​റൈ നി​ഷ്മി​ത​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട്, ജോ​ലി​യോ പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു.

കു​മ്പ​ള പൊ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി സ​ജി​താ​റൈ കാ​സ​ർ​കോ​ട് ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ​ജി​താ​റൈ​ക്കു​വേ​ണ്ടി പ്രൈം ​ലീ​ഗ​ൽ അ​സോ​സി​യേ​റ്റ്സി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ വി​ന​യ് മ​ങ്ങാ​ട്ടാ​ണ് ഹാ​ജ​രാ​യ​ത്.

Tags:    
News Summary - The court stopped the arrest of the teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.