മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലെ ദുഗ്ഗലഡ്ക ഹൈസ്കൂളിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ യുവാവിന് ഒരു ദിവസം രണ്ട് ഡോസ് വാക്സിൻ നൽകി. കെ.ബി. അരുൺ എന്ന യുവാവിനാണ് അബദ്ധത്തിൽ വാക്സിൻ നൽകിയത്.
അരുൺ ആദ്യ ഡോസ് വാക്സിൻ എടുത്തശേഷം, പനിയോ മറ്റോ വന്നാൽ കഴിക്കാൻ ഗുളികകൾ ലഭിക്കുമെന്ന് അറിഞ്ഞതിെൻറ അടിസ്ഥാനത്തിൽ വാക്സിൻ കേന്ദ്രത്തിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ, ഉടൻ അരുണിനെ വിളിച്ച് ആരോഗ്യ പ്രവർത്തകർ മറ്റൊരു ഡോസ് വാക്സിൻ കുത്തിവെക്കുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ അരുണിന്‍റെ കുടുംബാംഗങ്ങൾ ആരോഗ്യ പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ.നന്ദകുമാർ കുടുംബത്തെ ഫോണിൽ വിളിച്ച് കാര്യങ്ങൾ തിരക്കുകയും, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വീഴ്ച വരുത്തിയ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.