മംഗളൂരു: ശമ്പളം ആവശ്യപ്പെട്ട ജീവനക്കാര്‍ക്കുനേരെ സ്ഥാപന ഉടമ വെടിയുതിര്‍ത്തപ്പോൾ കൊണ്ടത് ഉടമയുടെ പതിനാറുകാരനായ മകന്. മംഗളൂരു മോര്‍ഗന്‍സ് ഗേറ്റിലെ വൈഷ്ണവി എക്സ്പ്രസ് കാര്‍ഗോ സ്ഥാപന ഉടമ രാജേഷ് പ്രഭുവിെൻറ മകന് സുധീന്ദ്രക്കാണ് വെടിയേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തുവെന്നാണ് സൂചന.
ശമ്പളം ചോദിച്ച് ഓഫിസിലെത്തിയ ജീവനക്കാരായ ചന്ദ്രുവും അഷ്‌റഫും രാജേഷ് പ്രഭുവിെൻറ ഭാര്യ ശാന്തളയുമായി വാക്തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ശാന്തള വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജേഷും മകൻ സുധീന്ദ്രയും സ്ഥാപനത്തിലെത്തി. സുധീന്ദ്ര ജീവനക്കാരെ മര്‍ദിച്ചതോടെ ഉന്തും തള്ളുമായി. ഇതിനിടെ രാജേഷ് തോക്കെടുത്ത് രണ്ടു തവണ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാമത്തെ ബുള്ളറ്റ് ആണ് അബദ്ധത്തില്‍ മകെൻറ ശരീരത്തില്‍ പതിച്ചത്. സംഭവത്തിൽ പാണ്ടേശ്വർ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.