കാസർകോട്: നഗരത്തിലെ പഴക്കച്ചവട സ്ഥാപനത്തിൽ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈക്ക ബീട്ടിയടുക്കത്തെ ഷിഹാബിനെയാണ് (28) എസ്.ഐ ഷേഖ് അബ്ദുൽ റസാക്കിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പഴക്കച്ചവട സ്ഥാപനത്തിലാണ് മോഷണശ്രമം നടന്നത്. കടയുടെ മേൽക്കൂര ഇളക്കി അകത്തു കടക്കുന്നതിനിടെ ശബ്ദം കേട്ട് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെടുകയും ഓടാൻ ശ്രമിക്കുന്നതിനിടെ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.