കാസർകോട്: ഇളനീർ ലഭിക്കാത്തതുമൂലം ഇളനീർ ജ്യൂസ് കടകൾ നടത്തുന്ന നിരവധി കച്ചവടക്കാർ പ്രതിസന്ധിയിലാണ്. കടുത്തവേനലിൽ മാത്രമാണ് പ്രധാനമായും ഇളനീർ കച്ചവടം നടക്കുന്നത്. ജില്ലയിൽ ചാത്തമത്ത്, പൊടോതുരുത്തി എന്നിവിടങ്ങളിൽനിന്നാണ് വിവിധ കടകളിലേക്ക് ഇളനീർ എത്തുന്നത്. 35 രൂപയാണ് ഇളനീരിന്റെ വില. ഇത്രയും വിലയ്ക്ക് ഇളനീർ വാങ്ങി ജ്യൂസ് അടിച്ച് കൊടുത്താലും വലിയ വരുമാനമൊന്നും ലഭിക്കുന്നില്ലെന്നതാണ് കച്ചവടക്കാരുടെ പ്രധാന പരാതി.
കുറച്ച് ലാഭത്തിൽ കിട്ടണമെങ്കിൽ പാലക്കാട് നിന്നുള്ള ഇളനീർ എത്തണം. എന്നാൽ, അതും ആവശ്യത്തിന് ലഭിക്കുന്നില്ല. പിലിക്കോട്, നീലേശ്വരം, പടന്നക്കാട്, കാസർകോട് എന്നിവിടങ്ങളിൽ സർക്കാറിന്റെ കീഴിലുള്ള തെങ്ങിൻതോട്ടങ്ങളുണ്ട്. ഇവിടെ ധാരാളം ഇളനീരുമുണ്ട്. എന്നാൽ, വിൽപന നടത്തുന്നില്ല. ന്യായവിലക്ക് നൽകിയാൽ ഈരംഗത്തെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവർക്ക് ഏറെ ആശ്വാസകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.