അംഗഡിമുഗർ: കുരുമുളകിന്റെ പുറന്തോട് വേർതിരിച്ചെടുക്കുന്ന വിദ്യക്ക് ആശയം അവതരിപ്പിച്ച അംഗഡിമുഗർ വിദ്യാർഥിക്ക് ഇൻസ്പെയർ അവാർഡ്. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി പവൻകുമാറിന്റെ ആശയമാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷനല്‍ ഫൗണ്ടേഷന് ഫോര്‍ ഇന്നൊവേഷനും ചേര്‍ന്ന് ദേശീയതലത്തില്‍ ആറാംക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങള്‍ക്കുള്ള ഇൻസ്പെയര്‍ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
കുരുമുളകിൽനിന്ന് എളുപ്പത്തിൽ പുറന്തോട് വേർതിരിച്ചെടുക്കാൻ പറ്റുന്ന വിദ്യയാണ് പവന്റെ ആശയം. ഈ ആശയപ്രകാരം ഒരു യന്ത്രം വികസിപ്പിച്ചാൽ ആരോഗ്യത്തിന് ദോഷകരമാവാത്തവിധം പൊടിപടലങ്ങൾ പ്രത്യേക കുഴലിലൂടെ പുറത്തുകടത്താം. വൈദ്യുതി, പെട്രോൾ, ഡീസൽ പോലുള്ള പാരമ്പര്യ-പാരമ്പര്യേതര ഊർജസ്രോതസ്സുകൾ കൂടാതെ ഉപയോഗപ്പെടുത്താനാവുന്ന വിധത്തിലാണ് പ്രോജക്ട് സംവിധാനിച്ചിട്ടുള്ളത്.
10,000 രൂപയാണ് അവാർഡ് തുക. അംഗഡിമുഗർ ബാഡൂർ സ്വദേശികളായ ഭാരത്-അച്യുത ദമ്പതികളുടെ മകനാണ് പവൻകുമാർ. വിദ്യാർഥിയെ പി.ടി.എയും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു. പ്രധാനാധ്യാപകൻ ഷാഹുൽ ഹമീദ്, സുബ്രഹ്മണ്യൻ മാസ്റ്റർ, സ്കൂൾ സീനിയർ അസിസ്റ്റൻറ് സരോജിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.