പാണത്തൂർ: കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കിണറ്റിൽ വീണ രണ്ട് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ശിഹാബിെൻറ നാലര വയസ്സുകാരനും സഹോദരിപുത്രി ആറു വയസ്സുകാരിയുമാണ് അപകടത്തിൽപെട്ടത്.
വീഴുന്നത് ശ്രദ്ധയിൽപെട്ട സഹോദരൻ ഉടൻ അയൽവാസി കുമാരനെ വിളിച്ചുകൊണ്ടുവന്നാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തിെൻറ സമയോചിത ഇടപെടൽകൊണ്ടു മാത്രമാണ് കുട്ടികളുടെ ജീവൻ തിരികെ കിട്ടിയത്. കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടാനായത് എല്ലാവർക്കും ആശ്വാസമായി. കൂടുതൽ പരിശോധനക്കായി കുട്ടികളെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.