മംഗളൂരു: പമ്പ്‌വേൽ ഫ്ലൈഓവറിെൻറ വശങ്ങളിലെ ഭിത്തികളിൽ 'വീർ സവർക്കർ ഫ്ലൈഓവർ പമ്പ്‌വെൽ' എന്നും മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷെൻറ ബോർഡിനു താഴെ 'വീർ സവർക്കർ റെയിൽവേ സ്റ്റേഷൻ എന്നും ബാനർ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധർ.
തിങ്കളാഴ്ച രാത്രിയാണ് സംഭവം.പുത്തൂർ കബക്ക ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വീർ സവർക്കറുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെ തുടർന്ന് ചെറിയതോതിൽ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞവർഷവും ഇതുപോലെ പമ്പ്‌വേൽ ഫ്ലൈഓവറിെൻറ വശങ്ങളിലെ ഭിത്തികളിൽ 'വീർ സവർക്കർ ഫ്ലൈഓവർ പമ്പ്‌വെൽ' എന്ന് ബാനർ വെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.