കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ഹോട്ടലുകളില്‍ നിന്നും ബേക്കറികളില്‍നിന്നും മാലിന്യം കെട്ടിടങ്ങളുടെ പിറകിലേക്ക് തള്ളുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കോട്ടച്ചേരിയിലെ കെട്ടിട സമുച്ചയത്തിന് പിറകിലേക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവാണ്. നഗരത്തിലെ വ്യാപാരികളും ജീവനക്കാരും ഉപഭോക്താക്കളും ഇതുകൊണ്ട് പ്രയാസപ്പെടുകയാണ്.
ഹോട്ടല്‍, ബേക്കറി കെട്ടിടത്തിന് പിറകില്‍ കൂട്ടിയിരിക്കുന്ന മാലിന്യത്തില്‍നിന്നും അസഹ്യമായ ദുര്‍ഗന്ധം പരക്കുന്നുണ്ട്. ഇത് കൊതുക് പെരുകുന്നതിനും ഇടയാക്കുന്നു.
നിരവധി തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ചുറ്റുമുള്ളത്. പുറന്തള്ളുന്ന മാലിന്യങ്ങള്‍ സമീപത്തെ കെട്ടിടത്തിന്റെ മതിലുകള്‍ വരെയെത്തിയിട്ടും നഗരസഭാധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി. കടയുടമകളും തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഇടപാടുകാരും കൊതുകുശല്യവും ദുര്‍ഗന്ധവും കാരണം മൂക്കുപൊത്തേണ്ട അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.