സ്​കൂളിൽനിന്ന് സ്​മാർട്ട്​ ഫോണുകൾ കവർന്ന കേസ്: യുവാവ് അറസ്​റ്റിൽ


കാസർകോട്​: സ്​കൂളിൽ നിന്ന് സ്​മാർട്ട്​ ഫോണുകൾ കവർന്ന കേസിൽ​ യുവാവ് അറസ്​റ്റിൽ. പെരിയ ആയമ്പാറയിലെ ഹബീബ് റഹ്​മാനെയാണ് (27) വിദ്യാനഗർ സി.ഐ വി.വി. മനോജി‍െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം പിടികൂടിയത്. കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി പൂർവവിദ്യാർഥികൾ സ്​കൂളിന് കൈമാറിയ മൊബൈൽ ഫോണുകൾ ചെർക്കള സെൻട്രൽ ഗവ.ഹയർസെക്കൻഡറി സ്​കൂളിൽ നിന്ന് വാതിലി‍െൻറ പൂട്ട് തകർത്ത് കവർച്ച ചെയ്യുകയായിരുന്നു പ്രതി. കഴിഞ്ഞ ജൂലൈ മാസത്തിൽ ഏഴ് സ്​മാർട്ട് ഫോണുകൾ കവർന്ന കേസിലാണ് പിടിയിലായത്. കവർന്ന ഫോണുകൾ മംഗളൂരുവിലെയും പരിസരങ്ങളിലെയും മൊബൈൽ ഫോൺ കടകളിലൂടെ വിൽപന നടത്തി. ഫോണുകളിൽ അഞ്ച് എണ്ണം പൊലീസ്​ കണ്ടെത്തി. കാസർകോട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ പൊലീസ്​ സ്​റ്റേഷനുകളിലായി നിരവധി വീട് കവർച്ച കേസുകളിൽ പ്രതിയാണ് ഹബീബ് റഹ്​മാനെന്ന്​ പൊലീസ്​ ഇൻസ്​പെക്​ടർ വി.വി. മനോജ് പറഞ്ഞു. വിദ്യാനഗർ എസ്​.ഐ കെ. പ്രശാന്ത്, എ.എസ്​.ഐ രഘുനാഥൻ, സിവിൽ പൊലീസ്​ ഓഫിസർമാരായ നിഷാന്ത്, സിയാദ്, സലാം തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


Tags:    
News Summary - Young man arrested for stealing smartphones from school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.