കാസർകോട്: കാസര്‍കോടിെൻറ കായികമേഖലക്ക് ചരിത്രനേട്ടം. ജില്ലയിലെ കായിക രംഗത്തിന് കുതിപ്പേകി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. കായിക രംഗത്തിെൻറ സമഗ്ര വികസനത്തിന് ഉതകുന്ന മികച്ച പദ്ധതികളാണ് ഓരോന്നും.
കായിക മുന്നേറ്റം ലക്ഷ്യമിട്ട് നീലേശ്വരം നഗരസഭയിലെ പുത്തരിയടുക്കത്ത് ആധുനിക രീതിയിൽ നിർമിച്ച നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം ഫെബ്രുവരി അവസാനം കായിക പ്രേമികൾക്കായി തുറന്നു കൊടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും.
കിഫ്ബി വഴി 17.04 കോടി രൂപയാണ് സർക്കാർ സ്റ്റേഡിയം നിർമാണത്തിനായി നീക്കിെവച്ചത്. സ്വാഭാവിക പ്രതലത്തോട് കൂടിയ ഫുട്ബാൾ കളിസ്ഥലം ഇതിെൻറ പ്രത്യേകതയാണ്.
ആറ് ലൈനുകളുള്ള 400 മീറ്റർ സിന്തറ്റിക് ട്രാക്കിെൻറ നിർമാണവും പൂർത്തിയായി. ഗാലറി സൗകര്യത്തോട് കൂടിയ സിന്തറ്റിക് ബാസ്ക്കറ്റ് ബാൾ, വോളിബാൾ കോർട്ടുകളും അവസാന മിനുക്ക് പണിയിലാണ്. മൂന്ന് നിലകളുള്ള പവലിയിൻ കെട്ടിടം, നീന്തൽകുളം എന്നിവ ഈ പദ്ധതികളിലൂടെ പൂർത്തിയായി. 2018 മേയ് 24ന് മന്ത്രി എ.സി. മൊയ്തീനാണ് നിർമാണ ഉദ്ഘാടനം നിർവഹിച്ചത്.ജില്ലയിലെ ഏറ്റവും വലിയ സ്റ്റേഡിയമാകും നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം.
തൃക്കരിപ്പൂര്‍ എം.ആര്.എസ് ഇന്‍ഡോര്‍ സ്റ്റേഡിയം ടെന്‍ഡര്‍ പൂര്‍ത്തിയായി. 28 കോടി രൂപ ബജറ്റില്‍ വകയിരുത്തിയാണ് സ്റ്റേഡിയത്തിെൻറ പ്രവൃത്തി നടത്തുക. രണ്ടു വര്‍ഷത്തിനുള്ളില്‍ നിർമാണ പ്രവൃത്തി പൂര്‍ത്തിയാകും.
ജില്ലയിലെ ആദ്യത്തെ സ്പോര്‍ട്സ് ഡിവിഷന് ചായ്യോത്ത് മാർച്ചിൽ ഉദ്ഘാടനം ചെയ്യും. ഏഴ്, എട്ട് ക്ലാസുകളിലെ 60 കുട്ടികള്‍ക്കാണ് പ്രവേശനം. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കും.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ചെമ്മനാട് പഞ്ചായത്തില്‍ ജില്ല സ്റ്റേഡിയം ഉടന്‍ ആരംഭിക്കും. 13 കോടി രൂപ ചെലവില്‍ 400 മീറ്റര്‍ ട്രാക്കാണ് സ്റ്റേഡിയത്തിെൻറ പ്രത്യേകത.
ഉദയഗിരി ഹോസ്റ്റലിനോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ സ്ഥലത്ത് സ്പോര്‍ട്സ് അഡ്മിനിസ്ട്രേഷന് ബ്ലോക്ക് ആരംഭിക്കും. കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 3.60 കോടി രൂപ ചെലവഴിച്ചാണ് അഡ്മിനിസ്ട്രേഷന് ബ്ലോക്ക് ആരംഭിക്കുന്നത്.
ഇവിടെ കബഡി, വോളിബാള്‍ ഇനങ്ങള്‍ക്കായി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ നിർമിക്കും. അഡ്മിനിസ്ട്രേഷന് ബ്ലോക്കിന് ഈ മാസം തറക്കല്ലിടും.
ദേശീയതലത്തില്‍ പ്രതിഭ തെളിയിച്ച കാസര്‍കോടിെൻറ കബഡി താരങ്ങള്‍ക്ക് അംഗീകാരമായി മഞ്ചേശ്വരം കൊടിയമ്മയില്‍ കബഡി അക്കാദമി ആരംഭിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 1.75 കോടി രൂപ വകയിരുത്തി നിർമിക്കുന്ന അക്കാദമിയുടെ തറക്കല്ലിടല്‍ ഈ മാസം നടക്കും.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് എച്ച്.എ.എല്‍ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് നീന്തല്‍ പരിശീലന കേന്ദ്രം ആരംഭിക്കും. ഇവിടെ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കും. മറ്റുള്ളവരില്‍ നിന്ന്് നിശ്ചിത ഫീസ് ഈടാക്കി നീന്താന്‍ അനുവദിക്കും.
ഗെയിലിെൻറ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ച് ജില്ലക്ക് ടെന്നിസ് സ്റ്റേഡിയം ഒരുക്കി. ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഡിയം കാസര്‍കോടിന് അഭിമാനമാണ്. 2.6 കോടി രൂപ ചെലവില്‍ കാലിക്കടവില്‍ 200 മീറ്റര്‍ ട്രാക്കുള്ള സ്റ്റേഡിയം ആരംഭിക്കും.
ഉദയഗിരി ഹോസ്റ്റല്‍ നവീകരണത്തിനായി ഒരു കോടി രൂപ മുതല്‍ മുടക്കി പൂര്‍ത്തിയാക്കി. കലക്ടറേറ്റിന് മുന്നില്‍ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന ഓപണ്‍ ജിം സ്ഥാപിച്ചു.
സന്തോഷ് ട്രോഫി താരം പിലിക്കോടെ കെ.പി രാഹുലിന് കായിക വകുപ്പ് സ്വന്തമായി വീടും സര്‍ക്കാര്‍ ജോലിയും നല്കി. ദേശീയ ഫുട്ബാള്‍ താരം നീലേശ്വരം ബങ്കളത്തെ ആര്യശ്രീക്ക് വീട് കായിക വകുപ്പ് നിർമിച്ചു നല്കി.
മലയോരത്തും മഞ്ചേശ്വരം മണ്ണും കുഴിയിവും സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയങ്ങള്‍, സംസ്ഥാനത്ത് ആരംഭിക്കുന്ന കായിക സര്‍വകലാശാലയുടെ ആസ്ഥാനം എന്നിവിയാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട അടുത്ത പദ്ധതികളെന്ന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് പി. ഹബീബ് റഹ്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.