മഞ്ചേശ്വരം (കാസർകോട്): മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ബി.കെ. രൂപശ്രീയുടെ (42) മരണം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്കൂളിലെ ചിത്രകല അധ്യാപകനായ വെങ്കിട്ട രമണയെയും (41) കൃത്യത്തിൽ പങ്കാളിയായ ഡ്രൈവർ നിരഞ്ജനെയും (27) ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. രൂപശ്രീയുടെ മൃതദേഹം കടലിൽ കണ്ടതുമുതൽ നാട്ടുകാരുടെ സംശയത്തെ തുടർന്ന് വെങ്കിട്ട രമണ പൊലീസ് കസ്റ്റഡിയിലായിരുന്നു. സാമ്പത്തിക ഇടപാടുകളും മറ്റുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജനുവരി 16ന് രാവിലെ സ്കൂളിലേക്കാണെന്നും പറഞ്ഞാണ് രൂപശ്രീ വീട്ടിൽനിന്ന് സ്വന്തം സ്കൂട്ടറിൽ പുറപ്പെട്ടത്. വഴിക്കുെവച്ച് വെങ്കിട്ട രമണ സ്വിഫ്റ്റ് കാറിൽ മിയാപദവിലെ തെൻറ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെെവച്ച് ഇവർ തമ്മിൽ തർക്കമുണ്ടായി. രൂപശ്രീ അടുക്കളവാതിൽവഴി ഒാടിരക്ഷപ്പെടാൻ ശ്രമിച്ചു. വെങ്കിട്ട രമണ പിടിച്ചുകൊണ്ടുവന്ന് കുളിമുറിയിൽ കയറ്റി. ബക്കറ്റിൽ വെള്ളം നിറച്ച് മരിക്കുംവരെ തലമുക്കിെവച്ചു. നിരഞ്ജെൻറ സഹായത്തോടെ മൃതദേഹം ചാക്കിൽ മഞ്ചേശ്വരം കണ്വതീർഥയിൽ കടലിൽ ഉപേക്ഷിച്ചു. 18ന് രാവിലെയാണ് കടപ്പുറത്ത് മൃതദേഹം കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യംമുതലേ ഭര്‍ത്താവും ബന്ധുക്കളും െപാലീസിനെ അറിയിച്ചിരുന്നു. രൂപശ്രീക്ക് രണ്ടു മക്കളുണ്ട്. പ്രതികളെ വൈകീേട്ടാടെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.