കാസര്‍കോട്: ഹർത്താലിനോടനുബന്ധിച്ച് നഗരത്തിൽ ബി.ജെ.പി നടത്തിയ പ്രകടനം അക്രമാസക്തമായി. തുടർന്ന് പൊലീസും ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
മാർച്ചിനിടെ സി.പി.എം ഓഫീസുകള്‍ക്ക് നേരെയും സഹകരണ ബാങ്കുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. പലയിടത്തും സി.പി.എം കൊടികളും പാർട്ടി സ്ഥാപനങ്ങളും നശിപ്പിക്കുകയും ചെയ്തു. ദേശാഭിമാനി ഓഫീസിനു നേരെയും ആക്രമണത്തിന് ശ്രമമുണ്ടായതോടെയാണ് പോലീസ് പ്രകടനം തടഞ്ഞത്. ഇത് ബി.ജെ.പി അണികളെ കൂടുതല്‍ അക്രമാസക്തരാക്കി. തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.
തിങ്കളാഴ്ച ജില്ലയിലെ സി.പി.എം ശക്തികേന്ദ്രമായ ചീമേനിയിലേക്ക് ചെറുവത്തൂരില്‍ നിന്നും ബി.ജെ.പി സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര സംഘടിപ്പിച്ചിരുന്നു. യാത്രക്കുനേരെ ചെറുവത്തൂരില്‍ നടന്ന ആക്രമിച്ചതിലും തങ്ങളുടെ പ്രവർത്തകരെ അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ചാണ് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.