ചെറുവത്തൂർ: ചെക്ക്പോസ്റ്റിൽ സേവനം ചെയ്യുന്നവർക്ക് കാപ്പിയും കടിയും നൽകി കുഞ്ഞിരാമൻ. കോവിഡിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് ജില്ല അതിർത്തിയായ കാലിക്കടവിൽ നിലവിൽ വന്ന ചെക്ക്പോസ്റ്റിൽ സേവനം ചെയ്യുന്നവർക്കാണ് കാലിക്കടവിൽ തട്ടുകട നടത്തുന്ന പുതിയപുരയിൽ കുഞ്ഞിരാമൻ കാപ്പിയും കടിയും വിതരണം ചെയ്യുന്നത്.
പ്രതിഫലം വാങ്ങാതെ ദിവസേന രാത്രിയിൽ എത്തി ആവി പതക്കുന്ന കാപ്പിയും ലഘു കടിയും വിതരണം ചെയ്താണ് കുഞ്ഞിരാമൻ മടങ്ങുക. തുടക്കത്തിൽ പലരും ഇതിനെ ആവേശമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞെങ്കിലും നിർത്താതെ തുടരുന്ന ഇദ്ദേഹത്തിെൻറ സേവനം എല്ലാവരിലും മതിപ്പുളവാക്കിയിരിക്കുകയാണ്.
കാലിക്കടവിൽ രാത്രികാലത്ത് സേവനം ചെയ്യുന്ന പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ ജീവനക്കാർക്ക് ഏറെ ആശ്വാസമാണ് കുഞ്ഞിരാമെൻറ കാപ്പിയും കടിയും. ലാഭേച്ഛയില്ലാതെ സേവനം ചെയ്തുവരുന്ന കുഞ്ഞിരാമനെ കഴിഞ്ഞ ദിവസം പൊലീസ് ആദരിച്ചു. എ.എസ്.ഐ തമ്പാൻ പൊന്നാടയണിയിച്ചു.
പി.ടി. സുജേഷ്, വി.പി. സുരേഷ്, സജീവൻ, പി.പി. മധു, സന്തോഷ് കുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.