തിരുവനന്തപുരം:കാശ്മീരിൽ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരിക്കേറ്റവർക്ക് സാഹായം ലഭ്യമാക്കുന്നതിനുമായിനോർക്ക സംഘം ശ്രീനഗറിൽ. സർക്കാർ പ്രതിനിധികൾ ശ്രീനഗറിൽ കാമ്പ് ചെയ്ത് പ്രവർത്തുകായാണെന്ന് നോർക്ക അറിയിച്ചു. ഡൽഹിയിലെ എൻ.ആർ.കെ. ഡെവലപ്മെൻറ് ഓഫീസർ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സർക്കാർ നിയോഗിച്ചിട്ടുള്ളത്.
അപകടത്തിൽ മരണപ്പെട്ട പാലക്കാട് ചിറ്റൂര്‍ സുധീഷ് , അനിൽ, വിഘ്നേഷ്, രാഹുൽ , എന്നിവരുടെ മൃതദേഹങ്ങളുടെ പോസ്റ്റുമാർട്ടംകഴിഞ്ഞു. ശ്രീനഗറിലെ പൊലീസ് കൺട്രോൾ റൂമിലാണ് ഭൗതികശരീരങ്ങൾ ഉള്ളത്. മൃതദേഹങ്ങൾനാട്ടിലേക്കെത്തിക്കുന്നതിനാവശ്യമായ രേഖകൾ ലഭ്യമാകുകയും എംബാമിംഗ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്തശേഷം വ്യാഴാഴ്ച മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭൗതിക ശരീരങ്ങൾ വിമാനത്തിൽ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ നോർക്ക റൂട്ട്സ് വഴി കേരള സർക്കാർ വഹിക്കും. മൃതദേഹത്തോടൊപ്പം വരുന്ന അടുത്ത ബന്ധുവിന്റെ യാത്രാ ചെലവും സർക്കാർ വഹിക്കുമെന്ന് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
അപകടത്തിൽ ഗുരുതമായി പരിക്കേറ്റ് സൗറയിലെ എസ്.കെ.ഐ.എം.എസ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മനോജിന്റെ നില ഗുരുതരമാണ്. സോക്ടർമാർ 72 മണിക്കൂർ നീരീക്ഷണം നിർദ്ദേശിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്ന ഏഴ് മലയാളികളിൽ മറ്റ് രണ്ടുപേരായ രാജേഷ്, അരുൺ എന്നിവരുടെ പരിക്ക് ഗുരുതരമല്ല. ഈ വാഹനത്തിൽ ഉണ്ടായിരുന്ന കാശ്മീർ സ്വദേശിയായ ഡ്രൈവറും മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.