മുഹമ്മ (ആലപ്പുഴ): വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ജമ്മുകശ്മീര്‍ സ്വദേശിയെ മുഹമ്മയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മയിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായ ജാഫറിനെയാണ് (ഷാ -24) കസ്റ്റഡിയിലെടുത്തത്.
2019ൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഇൻറലിജന്‍സിെൻറ നിര്‍ദേശ പ്രകാരമാണ് നടപടി. സൈബർ സെല്ലിെൻറയും മറ്റും സഹായത്തോടെ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ജി.ജയദേവ് ഉൾെപ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.