ഐ.എൻ.എൽ യോഗം പ്രസിഡന്‍റ്​ ആസൂത്രിതമായി അട്ടിമറിച്ചെന്ന്​ ​​കാസിം ഇരിക്കൂർ

കൊച്ചി: സെക്ര​​േട്ടറിയേറ്റ്​ മെമ്പർമാർ​ക്കെതിരെയുള്ള അച്ചടക്ക നടപടി ഒഴിവാക്കാൻ സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്​ദുൽ വഹാബിന്‍റെ നേതൃത്വത്തിൽ നടന്ന ആസൂത്രിത ശ്രമമാണ്​ കൊച്ചിയിൽ കണ്ടതെന്ന് ഐ.എൻ.എൽ​ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

പാർട്ടിക്കുള്ളിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും വിഭാഗീയ പ്രവർത്തനം നടത്തുകയും ചെയ്​ത രണ്ട്​ പേർക്കെതിരെയുള്ള നടപടിയെ കുറിച്ചാലോചിക്കാനാണ്​ ഇന്ന്​ യോഗം ചേർന്നത്​. നടപടി ഉണ്ടാകുമെന്ന്​ ഉറപ്പായതോടെ അതിനെ അട്ടിമറിക്കാൻ പ്രസിഡന്‍റും സംഘവും ശ്രമിച്ചെന്നും കാസിം ഇരിക്കൂർ മാധ്യമങ്ങളോട്​ പറഞ്ഞു.

ജൂലൈ രണ്ടിന്​ നടന്ന യോഗത്തിലാണ്​ ഇവരുടെ വിഭാഗിയ പ്രവർത്തനങ്ങൾ സ്ഥിരീകരിച്ചിതെന്നും തുടർ നടപടി ഇന്നത്തെ യോഗത്തിലെടുക്കുമെന്നാണ് അന്ന്​​ തീരുമാനിച്ചതെന്നും കാസിം ഇരിക്കൂർ മാധ്യമങ്ങളോട്​ വ്യക്​തമാക്കി. വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെയും സ്ഥാനാർഥികളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെയുമാണ്​​ നടപടിയെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - Kasim Irikkur responds about inl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.