തൃശൂർ: കഥകളി അരങ്ങിലെ ആശാന് സാംസ്കാരിക നഗരിയുടെയും കഥകളി പ്രേമികളുടെയും പ്രണാമം. കലാമണ്ഡലം ഗോപിയുടെ 80ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് തൃശൂരിലെ സംഗീത നാടക അക്കാദമി തിയറ്ററിൽ നടക്കുന്ന ‘ഹരിതം അശീതി പ്രണാമ’ത്തിലാണ് അേദ്ദഹത്തിന് നാട്യശിരോമണി പുരസ്കാരം സമർപ്പിച്ചത്. ഗുരുക്കന്മാരും ശിഷ്യഗണങ്ങളും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായ വേദിയിൽ ഗോപിയാശാൻ ‘കേശഭാരം’ കിരീടവും ബഹുമതി പത്രവും ഏറ്റുവാങ്ങി.
പ്രശസ്ത നര്‍ത്തകരായ ധനഞ്ജയൻ, -ശാന്ത ധനഞ്ജയന്, കഥകളി ആചാര്യന്മാരായ ചേമഞ്ചേരി കുഞ്ഞിരാമന് നായർ, പി.കെ. നാരായണന് നമ്പ്യാർ, കോട്ടയ്ക്കല്‍ ഗോപിനായർ, മേളവിദ്വാന്‍ പെരുവനം കുട്ടന്മാരാര് എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പുരസ്കാരം സമ്മാനിച്ചത്. കിരീടം തലയിൽ ചൂടി മനസ്സുതൊട്ട പുഞ്ചിരിയുമായി ഗോപിയാശാൻ നിലകൊണ്ടു. തുടർന്ന് ഗുരുക്കന്മാരും അടുത്ത ബന്ധുക്കളും അടക്കം പൊന്നാടയുമായി അേദ്ദഹത്തിന് ചുറ്റും കൂടി. പത്്നി ചന്ദ്രികയെ കൂടെ നിർത്തി കുട്ടൻമാരാർ പൊന്നാട അണിയിച്ചതോടെ സദസ്സിെൻറ നിർത്താത്ത കരഘോഷം.
കലാമണ്ഡലം ഗോപി രചിച്ച ‘നളചരിതപ്രഭാവം’ പുസ്തകം കവി വി. മധുസൂദനന്‍നായർ, കോട്ടയ്ക്കല്‍ ഗോപിനായര്ക്ക് നൽകി പ്രകാശനം ചെയ്തു. ബഹുമതി സമര്‍പ്പണം നിര്‍വഹിക്കേണ്ടിയിരുന്ന എം.ടി. വാസുദേവന്‍ നായരുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിെൻറ പത്നി കലാമണ്ഡലം സരസ്വതി, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണന് നായർ, സംഗീത സംവിധായകന് വിദ്യാധരൻ, എ.യു. രഘുരാമപ്പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.