നെ​ടു​ങ്ക​യം വ​ട്ടി​ക്ക​ല്ല്​ കോ​ള​നി​യിലെ ആ​ദി​വാ​സി കു​ടും​ബം ​

നെടുങ്കയത്തെ കാട്ടുനായ്​ക്കർ ചോദിക്കുന്നു ഞങ്ങൾക്കെന്നാണ്​ വീട്​ കിട്ടുക?

മ​ല​പ്പു​റം: കാ​ട്ടു​മ​ര​ങ്ങ​ളു​ടെ ക​മ്പു​ക​ളി​ൽ വ​ലി​ച്ചു​കെ​ട്ടി​യ കീ​റി​യ പ്ലാ​സ്​​റ്റി​ക്​ ഷീ​റ്റു​ക​ൾ​ക്ക്​ താ​ഴെ ഉ​ഷ്​​ണി​ച്ച്​ ക​ഴി​യു​ന്ന കു​ട്ടി​ക​ളും സ്​​ത്രീ​ക​ളു​ം. മ​ണ്ണ്​ മെ​ഴു​കി​യ ത​റ വെ​യി​ലേ​റ്റ്​ പ​ഴു​ത്ത്​ തു​ട​ങ്ങി​യാ​ൽ ചെ​രി​പ്പി​ല്ലാ​തെ നി​ല​ത്ത്​ ച​വി​ട്ടാ​നാ​വി​ല്ല. വീ​ടെ​ന്ന്​ പ​റ​യാ​ൻ​പോ​ലും പ​റ്റാ​ത്ത ഷീ​റ്റ്​ മ​റ​ക​ൾ​ക്കു​ള്ളി​ൽ ജീ​വി​ത​ത്തി​െൻറ സ​മ്പാ​ദ്യ​മെ​ല്ലാം അ​ടു​ക്കി​പ്പെ​റു​ക്കി വെ​ച്ചി​രി​ക്കു​ന്നു.

വി​ള​റി​യ കു​ഞ്ഞു​ങ്ങ​ളെ ഒ​ക്ക​ത്തി​രു​ത്തി നി​ൽ​ക്കു​ന്നവർ. കാ​ട്ടു​മൃ​ഗ​ങ്ങ​ൾ​ക്കും അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​ക്കു​മി​ട​യി​ൽ ജീ​വി​ത​ത്തി​െൻറ ര​ണ്ട​റ്റം ക​ഴി​ച്ചു​കൂ​​ട്ടേ​ണ്ടി വ​രു​ന്ന 28 കു​ടും​ബ​ങ്ങ​ൾ. നി​ല​മ്പൂ​ർ നെ​ടു​ങ്ക​യം വ​ന​ത്തി​ലെ മു​ണ്ട​ക്ക​ട​വ്​ കോ​ള​നി​യി​ലെ കാ​ട്ടു​നാ​യ്​​ക്ക​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ആ​ദി​വാ​സി​ക​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി വേ​ന​ലും വ​ർ​ഷ​വും ക​ഴി​ച്ചു കൂ​ട്ടു​ന്ന വ​ട്ടി​ക്ക​ല്ല്​ കോ​ള​നി​യി​ലെ ദു​രി​ത​ക്കാ​ഴ്​​ച​യാ​ണി​ത്.

2019ലെ ​പ്ര​ള​യ​ത്തി​ലാ​ണ്​ കോ​ള​നി​യി​ൽ വെ​ള്ളം ക​യ​റി വീ​ടു​ക​ൾ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. തുടർന്ന്​ മൂ​പ്പ​ൻ ക​ണ്ണ​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ദി​വ​സം കാ​ട്​ ക​യ​റു​ക​യാ​യി​രു​ന്നു.

നെ​ടു​ങ്ക​യം പാ​ല​ത്തി​ൽ​നി​ന്ന്​ മാ​ഞ്ചീ​രി​യി​േ​ല​ക്കു​ള്ള വ​ഴി​യി​ൽ ഏ​താ​ണ്ട്​ ര​ണ്ട്​ കി. ​മീ​റ്റ​ർ കാ​ട്ടി​നു​ള്ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ൽ ക​ണ്ണ​നും സം​ഘ​വും ക​ഴി​യു​ന്ന ഇടംകാ​ണാം. ചെ​റു​പു​ഴ​യി​ൽ​നി​ന്ന്​ മോ​​ട്ടോ​റു​പ​യോ​ഗി​ച്ച്​ പൊ​ലീ​സു​കാ​ർ വെ​ള്ള​മെ​ത്തി​ക്കു​ന്നു​ണ്ടെങ്കിലും വേ​ന​ലാ​യ​തോ​ടെ ഇതും ക​ഷ്​​ടി​യാ​യി.

വൈ​ദ്യു​തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പാ​യ​തോ​ടെ ഒ​രു സോ​ളാ​ർ പാ​ന​ൽ അ​ധി​കൃ​ത​ർ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ്രളയ ദു​രി​താ​ശ്വാ​സ​യി​ന​ത്തി​ൽ കാ​ടി​െൻറ മ​ക്ക​ൾ​ക്ക്​ കാര്യമായൊന്നും കിട്ടിയിട്ടി​ല്ല. മൃ​ഗ​ങ്ങ​ളെ പേ​ടി​ക്കാ​തെ കു​ഞ്ഞു​ങ്ങ​ളു​മാ​യി കി​ട​ക്കാ​ൻ ഒ​രു വീ​ട്. അ​തു​ത​രാ​ൻ ക​നി​യ​ണ​മെ​ന്ന്​​ മാ​ത്ര​മാ​ണ്​ കോ​ള​നി​വാ​സി​ക​ൾക്ക്​​ പ​റ​യാ​നു​ള്ള​ത്.

മു​ണ്ടേ​രി വ​ന​ത്തി​ലെ ഇ​രു​ട്ടു കു​ത്തി, വാ​ണി​യ​മ്പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​മ്പ​ള​പ്പാ​റ എ​ന്നീ കോ​ള​നി​ക​ളി​ലു​ള്ള​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ സാ​ധി​ച്ചി​ട്ടി​ല്ല. 

Tags:    
News Summary - kattunayakans in nedumkayam lives in plastic sheds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.