കൊച്ചി: പ്രളയജലം കുതിച്ചെത്തിയ 2018 കവിയൂർ പൊന്നമ്മക്ക് വ്യക്തിപരമായ സങ്കടത്തിന്റെകൂടി കാലമായിരുന്നു. കവിയൂർ പൊന്നമ്മയുടെ ആലുവയിലെ വീടിന്റെ താഴത്തെ നില പൂർണമായി അന്ന് മുങ്ങിപ്പോയിരുന്നു. ആലുവ പുഴക്ക് അഭിമുഖമായിട്ടാണ് ശ്രീപദം എന്ന വീട്. പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങളടക്കം സാധനങ്ങൾ നശിച്ചിരുന്നു. ഇതിനൊപ്പം പൊന്നമ്മക്ക് ലഭിച്ച പുരസ്കാരങ്ങളും പഴയ ചിത്രങ്ങൾ ഉൾപ്പെടുന്ന ആൽബങ്ങളുമൊക്കെയുണ്ടായിരുന്നു.
വലിയതോതിൽ വീടിന്റെ അകത്തളങ്ങളിൽ ഉൾപ്പെടെ ചളി അടിഞ്ഞ സ്ഥിതിയായിരുന്നു. സ്വന്തം ഇഷ്ടങ്ങൾ ഉൾക്കൊള്ളിച്ചാണ് ആലുവയിൽ പൊന്നമ്മ വീട് നിർമിച്ചത്. പ്രകൃതിയോട് ഏറെ അടുത്തു നിൽക്കുന്ന അന്തരീക്ഷത്തിൽ വീട് വേണമെന്ന ആഗ്രഹമായിരുന്നു ആലുവ പുഴയോരത്ത് വീടുവെക്കാൻ കാരണം. ചെറുപ്പകാലത്തെ ഓർമകൾ അത്തരമൊരു വീടുമായി ബന്ധപ്പെട്ടായതിനാലാണ് അത്തരമൊരു വീട് ആഗ്രഹിച്ചതെന്ന് പൊന്നമ്മ പറഞ്ഞിട്ടുണ്ട്. ‘ശ്രീപദ’ത്തിൽനിന്ന് അൽപം നടന്നാൽ നെൽപാടങ്ങൾ കാണാം. വൈകുന്നേരങ്ങളിൽ പുഴയിൽനിന്ന് തണുത്ത കാറ്റ് വീട്ടിലേക്ക് കയറിവരുമെന്നതൊക്കെ പൊന്നമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.