കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യ മാധവൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. കഴിഞ്ഞ മേയ് മാസത്തിൽ കാവ്യ കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷൻ ആരോപണം. കേസില്‍ എട്ടാം പ്രതിയാണ് നടന് ദിലീപ്.
കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുൻപ് കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന കടയിലെത്തിയതായും കുറ്റപത്രത്തിലുണ്ട്. സുനിൽകുമാറും ദിലീപും തമ്മിലുള്ള ബന്ധം, ക്വട്ടേഷന് പിന്നിൽ ദിലീപിന്‍റെ ഗൂഡാലോചനയെന്ന പ്രോസിക്യൂഷൻ വാദം എന്നീ വിവരങ്ങളിലാകും കാവ്യ മാധവനെ കോടതി വിസ്തരിക്കുക.
മുന്നൂറോളം സാക്ഷികളുള്ള കേസിൽ ഇതുവരെ പകുതിയോളം പേരുടെ വിസ്താരമാണ് പൂർത്തിയായത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതിയോട് ആറുമാസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.