തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവര്‍ണറുടെ കാലുപിടിക്കേണ്ടിയിരുന്നില്ലെന്ന് കെ.സി. ജോസഫ് എം.എൽ.എ. സഭ ചേരാനിരുന്നത് ഈ മാസം 23 നായിരുന്നു. മന്ത്രിസഭ ചേര്‍ന്ന് എടുത്ത തീരുമാനം ഗവര്‍ണര്‍ നിരാകരിച്ചത് ജനാധിപത്യത്തോടുള്ള വലിയ വെല്ലുവിളിയും അവഗണനയുമാണ്. ഗവര്‍ണറുടെ നടപടിയോട് സര്‍ക്കാരിന്‍റെ പ്രതികരണം ശക്തമാകേണ്ടതായിരുന്നു. എന്നാല്‍ രണ്ടാമതും ശുപാര്‍ശ നല്‍കുകയായിരുന്നു.
മന്ത്രിമാരെ കേക്കുമായി ഗവര്‍ണറുടെ അടുക്കലേക്ക് അയച്ച് കാലുപിടിച്ച് സഭ ചേരേണ്ട ആവശ്യമില്ലായിരുന്നു. ആരേയാണ് ഭയക്കുന്നത്? ഇത് ആരുടെയും ഔദാര്യത്തിന്റെ പ്രശ്‌നമല്ല. ഇത് സര്‍ക്കാരിന്‍റെ അവകാശമാണെന്നും കെ.സി. ജോസഫ് പറഞ്ഞു. പ്രമേയത്തോട് യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അവതരിപ്പിച്ചു. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.