ന്യൂഡൽഹി: കെ.പി.സി.സി അധ്യക്ഷസ്ഥാനം കെ. സുധാകരൻ ഏറ്റെടുക്കുന്നത് സാധാരണ സംഭവം മാത്രമെന്ന് സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എം.എം. ഹസന്റെ അസാന്നിധ്യം ചര്‍ച്ചയാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അനാവശ്യ വിവാദമാണ് മാധ്യമങ്ങളുണ്ടാക്കുന്നത്. കെ. സുധാകരന് മത്സരിച്ച കണ്ണൂര്‍ പോലൊരു മണ്ഡലത്തില്‍ പൂർണസമയ സാന്നിധ്യം വേണമെന്നതിനാലാണ് കെ.പി.സി.സി അധ്യക്ഷന്റെ താൽക്കാലിക ചുമതല എം.എം. ഹസന് നല്‍കിയത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള വിലയിരുത്തല്‍കൂടി നടത്താനാണ് ഹസന് സ്ഥാനത്ത് തുടര്‍ന്നത്. ഹസന് നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സുധാകരന് വ്യക്തമാക്കിയിട്ടുണ്ട്. ഹസന്റെ തീരുമാനങ്ങള്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് സുധാകരന് പറഞ്ഞിട്ടില്ല.
വോട്ടെടുപ്പ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ, വിദ്വേഷ പ്രസംഗം എന്നിവയില്‍ ഇൻഡ്യ മുന്നണി വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും നിയമനടപടികള്‍ മുന്നണി കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.