ന്യൂഡൽഹി: െലഫ്. ഗവർണർ അനിൽ ബൈജലിെൻറ വസതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും തുടങ്ങിയ കുത്തിയിരിപ്പുസമരം തുടരുന്നു. സമരം അഞ്ചാം ദിനത്തിലേക്ക് കടന്നിട്ടും പ്രശ്നം പരിഹരിക്കാൻ െലഫ്.ഗവർണർ തയാറായിട്ടില്ല. സംസ്ഥാന ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി െഎ.എ.എസ് ഉദ്യോഗസ്ഥർ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്രിവാൾ കത്തെഴുതി. കെജ്രിവാളിനൊപ്പമുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും അനിശ്ചിതകാല നിരാഹാരത്തിലാണ്.
ഉടുത്തിരിക്കുന്ന വസ്ത്രംപോലും മാറാതെയാണ് തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ കുത്തിയിരിപ്പ്. കെജ്രിവാളിനും മന്ത്രി ഗോപാൽ റായിക്കുമുള്ള ഭക്ഷണം പുറത്തുനിന്ന് എത്തിച്ചുനൽകി. ഗവർണറുടെ വസതിയോട് ചേർന്നുള്ള ചെറിയ ശുചിമുറിയാണ് പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി ഒപ്പിടേണ്ട അത്യാവശ്യ ഫയലുകൾ കുത്തിയിരിപ്പ് സമരം നടക്കുന്നിടത്തേക്ക് എത്തിച്ചു.
െഎ.എ.എസ് സമരം അവസാനിപ്പിക്കാനോ, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകാനോ തയാറാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് കെജ്രിവാൾ ആവർത്തിച്ചു. അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഒാഫിസിലും സമരം തുടങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.