തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ പ്രൈവറ്റായും വിദൂരവിദ്യാഭ്യാസം വഴിയും ബിരുദമെടുത്തവർക്ക് അയോഗ്യത കൽപിച്ച് കരട് സ്െഷപൽ റൂളിൽ വ്യവസ്ഥ. സർവകലാശാലകളിൽനിന്ന് െറഗുലർ പഠനം നടത്തി എടുത്ത ബിരുദമാണ് കെ.എ.എസിന് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. പ്രൈവറ്റായും വിദൂരവിദ്യാഭ്യാസം വഴിയും ബിരുദംനേടിയ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഇൗവ്യവസ്ഥ കനത്തതിരിച്ചടിയാകും. ഇവർക്ക് അപേക്ഷിക്കാൻപോലും കഴിയില്ല. സർക്കാർ തയാറാക്കിയ കെ.എ.എസിെൻറ ഇൗ വ്യവസ്ഥയുള്ള കരട് സ്പെഷൽ റൂൾസ് ചർച്ചകൾക്ക് ജീവനക്കാരുടെ സംഘടനകൾക്ക് നൽകും.
നിലവിൽ നേരിട്ടും സർക്കാർ സർവിസിൽനിന്ന് പ്രത്യേകമായുമാണ് അഡ്മിനിസ്ട്രേറ്റിവ് സർവിസിലേക്ക് പ്രവേശിക്കാനാവുക. കരട് സ്പെഷൽ റൂൾസിെൻറ ഒമ്പത്,10 പേജുകളിലാണ് യോഗ്യത വ്യക്തമാക്കിയിരിക്കുന്നത്. ഏതെങ്കിലും സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ പ്രഫഷനൽ അടക്കം ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത എന്നും ഇത് കേരള സർവകലാശാല അംഗീകരിച്ചതാകണമെന്നുമാണ് പറയുന്നത്. രണ്ട് വിഭാഗത്തിെൻറ യോഗ്യത ഇങ്ങനെ തന്നെയാണ് പറയുന്നത്. നിലവിൽ സർക്കാർ സർവിസിലുള്ള െറഗുലർ ബിരുദപഠനം നടത്താത്തവർക്കും കെ.എ.എസിലേക്ക് അപേക്ഷിക്കാനാകില്ല.
സർവിസ് സംഘടനകളുമായി കെ.എ.എസ് സംബന്ധിച്ച് 17ന് സർക്കാർ ചർച്ച നടത്താൻ ആലോചിക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ സ്പെഷൽ റൂൾസ് അംഗീകരിക്കപ്പെട്ടാൽ യൂനിവേഴ്സിറ്റികളിൽ തന്നെ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് ബിരുദമെടുത്തവർ, വിദൂരവിദ്യാഭ്യാസം വഴി ബിരുദമെടുത്തവർ എന്നിവർക്കൊന്നും അേപക്ഷിക്കാൻ കഴിയില്ല. പി.എസ്.സിയാണ് ഇതിലേക്ക് വിജ്ഞാപനം നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കുക. സ്പെഷൽ റൂൾസിലെ ഇൗ വ്യവസ്ഥകൾ വന്നാൽ പി.എസ്.സി അത് അപ്പടി നടപ്പാക്കും. സർക്കാർ നടത്തുന്ന ചർച്ചയിൽ ജീവനക്കാരുടെ സംഘടനകൾക്ക് ഭേദഗതി നിർദേശിക്കാനാകും.
അതിനിടെ െറഗുലർ ആയി പഠിച്ച ബിരുദ സർട്ടിഫിക്കറ്റുകൾ എങ്ങനെ കണ്ടെത്തുമെന്നതും പ്രശ്നമായി ഉയരുന്നുണ്ട്. നിലവിൽ പ്രൈവറ്റായി പഠിച്ചവരുടെയും െറഗുലറായി പഠിച്ചവരുടെയും സർട്ടിഫിക്കറ്റുകൾ തമ്മിൽ വേർതിരിവില്ല. െറഗുലറായി പഠിച്ചതാണെന്ന രേഖ ഹാജരാക്കാൻ സ്വാഭാവികമായും ഉദ്യോഗാർഥികൾക്ക് ബാധ്യതവരും. ഇത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കും. സംസ്ഥാനത്തും പുറത്തുമുള്ള സർവകലാശാലകളിൽ ആയിരക്കണക്കിന് കുട്ടികളാണ് ഒാരോവർഷവും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾ വഴിയും പ്രൈവറ്റായും ബിരുദമെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.