തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂചന പണിമുടക്ക് ഭാഗികം. 40 ശതമാനത്തോളം ജീവനക്കാര്‍ ജോലിക്ക് ഹാജരായില്ല. യു.ഡി.എഫ് അനുകൂല വിഭാഗങ്ങളായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ലെജിസ്ളേച്ചര്‍ സെക്രട്ടേറിയറ്റ് എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ബി.ജെ.പി അനുകൂലവിഭാഗവും ജോലിയില്‍നിന്ന് വിട്ടുനിന്നു. ഇടത് അനുകൂല സംഘടനകള്‍ സമരത്തില്‍ പങ്കെടുത്തില്ലെങ്കിലും പ്രതിഷേധക്കാര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കി.
അതേസമയം, സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഒരുവിഭാഗം യു.ഡി.എഫുകാര്‍ ജോലിക്ക് എത്തിയതായാണ് വിവരം. പണിമുടക്കിയ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന്‍െറ കവാടങ്ങളിലെല്ലാം പ്രകടനം നടത്തി. സമരകവാടത്തില്‍ സംഘടിപ്പിച്ച പ്രകടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ കെ.എ.എസ് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. കെ.എ.എസ് നടപ്പാക്കണമെങ്കില്‍ സെക്രട്ടേറിയറ്റിന്‍െറ നിലവിലെ ഘടന പൊളിച്ചെഴുതണം. ക്ളാസ് ടു ഗസറ്റഡ് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 1986ല്‍ പരീക്ഷിച്ച് പരാജയപ്പെട്ട തീരുമാനമാണ് സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുന്നത്. ഇത് അംഗീകരിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.