സമ്പൂർണ ഇടത്​ ആധിപത്യം; തകർപ്പൻ 'വിജയ'ഗാഥ

തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിൽ വ്യക്​തമായ മേൽക്കൈ ഉറപ്പിച്ച്​ എൽ.ഡി.എഫ്​. 99 സീറ്റിൽ എൽ.ഡി.എഫ്​ മുന്നിലാണ്​. 41 സീറ്റുകളിൽ മാത്രമാണ്​ യു.ഡി.എഫ്​ മുന്നിട്ടു നിൽക്കുന്നത്​.  ബി.ജെ.പി സംപൂജ്യരായി​. കടുത്ത മത്സരം നിലനിന്ന തവനൂരിൽ മന്ത്രി കെ.ടി. ജലീൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിനെ തറപറ്റിച്ചു. തൃപ്പൂണിത്തുറയിൽ സിറ്റിങ് എം.എൽ.എ എം. സ്വരാജ് മുൻ മന്ത്രി കെ. ബാബുവിനോട് പരാജയപ്പെട്ടു. പാലക്കാട്ട് ഷാഫി പറമ്പിൽ ഇ. ശ്രീധരനെ പരാജയപ്പെടുത്തി. അഴീക്കോട് കെ.എം. ഷാജിയെ അട്ടിമറിച്ച് കെ.വി. സുമേഷ് വിജയച്ചു. നേമത്ത് എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടി മിന്നുംജയം നേടി. തൃത്താലയിലെ പോരാട്ടത്തിൽ വി.ടി. ബൽറാമിനെ എം.ബി. രാജേഷ് പരാജയപ്പെടുത്തി.

കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫിലെ ഐ.എൻ.എൽ സ്ഥാനാർഥി അഹമ്മദ് ദേവർകോവിൽ ജയിച്ചു. തിരുവമ്പാടിയിൽ സി.പി.എം സ്ഥാനാർഥി ലിന്‍റോ ജോസഫ് ജയിച്ചു. കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സീറ്റ് നിലനിർത്തി. കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ വിജയിച്ചു. 

നിലമ്പൂരിൽ പി.വി. അൻവർ സീറ്റ് നിലനിർത്തി. ധർമടത്ത് പിണറായി വിജയൻ, മട്ടന്നൂരിൽ കെ.കെ. ശൈലജ, കല്യാശേരിയിൽ എം. വിജിൻ, തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ, പയ്യന്നൂരിൽ ടി.വി മധുസൂദനൻ, തലശ്ശേരി എ.എൻ.ഷംസീർ, കൂത്തുപറമ്പിൽ കെ.പി മോഹനൻ എന്നിവരും വിജയം നേടി. 

കൽപ്പറ്റയിൽ ടി. സിദ്ദീഖ്, കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ, വടകരയിൽ കെ.കെ. രമ, കൊച്ചിയിൽ കെ.ജെ. മാക്സി, ഇരിങ്ങാലക്കുട ഡോ. ബിന്ദു, തൃത്താല എം.ബി രാജേഷ്, ചിറ്റൂരിൽ കെ. കൃഷ്ണൻകുട്ടി എന്നിവരും ജയിച്ചു.

140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മത്സരരംഗത്തുണ്ടായിരുന്നത്. ഏ​പ്രി​ൽ ആ​റി​ന്​ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 74.06 ആ​ണ്​ പോ​ളി​ങ്​ ശ​ത​മാ​നം. 2.74 കോ​ടി വോ​ട്ട​ർ​മാ​രി​ൽ 2.03 കോ​ടി പേ​രാ​ണ്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ വി​ല​ക്കിയിട്ടുണ്ട്. പൊ​ലീ​സ്​ ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാണ് സംസ്ഥാനത്തുള്ളത്.

2021-05-02 16:40 IST

തവനൂരിൽ 2564 വോട്ടിൻെറ ഭൂരിപക്ഷം.

Tags:    
News Summary - kerala assembly election 2021 live updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.