നിയമസഭ കൈയാങ്കളിക്കേസ്: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസ് യു.ഡി.എഫ് സർക്കാറിന്‍റെ രാഷ്ട്രീയ നീക്കമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം സംഭവങ്ങൾ നിയമസഭാ ചരിത്രത്തിൽ ഇല്ലാത്തതാണ്. പ്രതിപക്ഷം ഒരാവശ്യം ഉന്നയിച്ചാൽ അത് ചർച്ച ചെയ്തു പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗത്തെ തലേദിവസം തന്നെ നിയമസഭയിൽ കൊണ്ടുവന്ന് താമസിപ്പിച്ച് മന:പ്പൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഭരണകക്ഷിയെന്ന നിലയിൽ യു.ഡി.എഫും സ്പീക്കറും ഉത്തരവാദിത്തം നിർവഹിക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും ജയരാജൻ പറഞ്ഞു. 

Tags:    
News Summary - Kerala assembly ruckus case EP says he has not committed any crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.