നിയമസഭ കൈയാങ്കളി​; ഒരുമിച്ച് വിചാരണ നടത്തണമെന്ന ഹരജിയിൽ വിധി ശനിയാഴ്ച

തിരുവനന്തപുരം: നിയമസഭ കൈയാങ്കളിയിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വിധി ശനിയാഴ്ച. ജമീല പ്രകാശം, കെ.കെ. ലതിക, കെ. അജിത്, കെ.ടി. ജലീൽ, സി.കെ. സദാശിവൻ എന്നിവരാണ്​ ഹരജി നൽകിയത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹരജി പരിഗണിച്ചത്. കേസുകൾ ഒരുമിച്ച് പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞ്അഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ്​ കേസിലെ പ്രതികള്‍.

Tags:    
News Summary - Kerala Assembly Ruckus; Judgment on plea for joint trial on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.