മലപ്പുറം: സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങൾക്കും കേരള ബാങ്കിൽ വോട്ടവകാശ ം നൽകണമെന്ന നബാർഡ് നിബന്ധനയിൽ പകച്ച് എൽ.ഡി.എഫ്. പുതിയ ഉപാധി നടപ്പായാൽ ബാങ്കി െൻറ നിയന്ത്രണം യു.ഡി.എഫ് കൈകളിലാവും. 10,115 ബാങ്കിതര പ്രാഥമിക സംഘങ്ങളിൽ യു.ഡി.എഫിന് വ്യ ക്തമായ മേൽക്കൈയുണ്ട്.
ഭരണത്തിെൻറ തണലിൽ സംസ്ഥാന-ജില്ല ബാങ്കുകളെ ലയിപ്പിച് ച് കേരള ബാങ്ക് രൂപവത്കരിക്കുേമ്പാൾ ഭരണനിയന്ത്രണം നഷ്ടമാവില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു എൽ.ഡി.എഫ്. ഇതാണ് ലയനത്തിന് നബാർഡ് മുന്നോട്ടുവെച്ച പുതിയ നിബന്ധനയിൽ പൊലിയുന്നത്.
ലയനം പൂർത്തിയാക്കാനുള്ള സർക്കാർ നീക്കങ്ങളുടെ വേഗം ഇതോടെ കുറയും. ലയനത്തിന് റിസർവ് ബാങ്ക് മുന്നോട്ടുവെച്ച 19 ഉപാധികൾക്ക് പുറമെ പുതിയ മൂന്ന് നിബന്ധനകളാണ് നബാർഡ് മുന്നോട്ടുവെച്ചത്. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഒപ്പം മറ്റ് സഹകരണ സംഘങ്ങൾക്കും കേരള ബാങ്ക് ഭരണസമിതിയിൽ പങ്കാളിത്തം നൽകണമെന്നതാണ് പ്രധാന നിബന്ധന.
സംഘങ്ങളുടെ എണ്ണമനുസരിച്ച് സീറ്റ് സംവരണം വേണം. ഏതെങ്കിലും സംഘങ്ങൾക്ക് ഓഹരി പങ്കാളിത്തം ഒഴിവാക്കണമെന്നുണ്ടെങ്കിൽ അതിന് അനുമതി നൽകണം. ലയനത്തിന് മുമ്പുള്ള അറ്റമൂല്യം കണക്കാക്കിയാണ് ജില്ല ബാങ്കുകളുടെ ഓഹരി പങ്കാളിത്തം നിശ്ചയിക്കേണ്ടതെന്നും നബാർഡ് നിർദേശിക്കുന്നു. ഭൂരിഭാഗം സഹകരണ ബാങ്കുകളും എൽ.ഡി.എഫ് നിയന്ത്രണത്തിലാണ്. വോട്ടവകാശം പ്രാഥമിക ബാങ്കുകൾക്ക് മാത്രമാക്കി കേരള ബാങ്ക് നിയന്ത്രണം പിടിക്കാമെന്ന കണക്കുകൂട്ടലാണ് പിഴക്കുന്നത്.
പ്രാഥമിക ബാങ്കുകളെയും ഇതര സംഘങ്ങളെയും റിസർവ് ബാങ്കും നബാർഡും ഒരുപോലെയാണ് കണക്കാക്കുന്നത്. ലയനം പൂർത്തിയാക്കാൻ സർക്കാർ നടത്തിയ ധൃതിപിടിച്ച നീക്കമാണ് ഇടതുമുന്നണിക്ക് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.