കോട്ടകേരള ബാങ്ക് എൻ.ആർ.െഎ നിക്ഷേപം സ്വീകരിക്കും –മന്ത്രി വി.എൻ. വാസവൻ
യം: എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കുന്നതടക്കം കേരള ബാങ്കിെൻറ പ്രവർത്തനം വിപുലീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. സഹകരണ ബാങ്കുകളെ തദ്ദേശ സ്ഥാപനങ്ങളുടെ ബാങ്കാക്കി മാറ്റുമെന്നും കോട്ടയം പ്രസ്ക്ലബിൽ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
നിലവിൽ തദ്ദേശ സ്ഥാപന ജീവനക്കാരുടെ ശമ്പളം- ഫണ്ട് എന്നിവ കൈകകാര്യം ചെയ്യുന്നത് എസ്.ബി.ഐയാണ്. ഇതിൽ മാറ്റം വരുത്തുന്ന കാര്യം ചർച്ച ചെയ്യും. ആർ.ബി.ഐ വ്യവസ്ഥകൾ പാലിച്ച് സഹകരണ ബാങ്കുകളുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. വായ്പ പദ്ധതികൾ ലഘൂകരിക്കും. കേരള ബാങ്കിൽ കോർ ബാങ്കിങ് സംവിധാനം പരിഗണിക്കും. എല്ലാ സഹകരണ ബാങ്കുകളെയും ഏകോപിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യും. സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിന് തടയിടാൻ േകന്ദ്രം നടപ്പാക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അവസാനിപ്പിക്കണം. സർഫാസി ആക്ടിനോടുള്ള വിയോജിപ്പ് കേന്ദ്രത്തെ നേരേത്തതന്നെ അറിയിച്ചിട്ടുണ്ട്. ജപ്തിക്ക് ഇരയാകുന്നവർക്ക് കിടപ്പാടം ഇല്ലാതാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ല.
സഹകരണമേഖല തകർന്നാൽ അത് കേരളത്തിലെ കാർഷികമേഖലയുടെ വരെ തകർച്ചക്ക് വഴിയൊരുക്കും. ബജറ്റ് വിഹിതമില്ലാതെ പ്രവർത്തിക്കുന്ന സമാന്തര സാമ്പത്തിക സ്ഥാപനമാണ് സഹകരണ ബാങ്കുകൾ. അതിനാൽ എന്തുവിലകൊടുത്തും സഹകരണമേഖലയെ സംരക്ഷിക്കും.
ആധാരം എഴുത്തുകാരെ സംരക്ഷിച്ച് ഓൺലൈൻ സംവിധാനം രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കും. ഇതിന് വിവിധ തലങ്ങളിൽ ചർച്ചയുണ്ടാകും. രജിസ്ട്രേഷൻ വകുപ്പിനെതിരായ പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.