തിരുവനന്തപുരം: കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നിയമഭേദഗതി പ്രാബല്യത്തിൽ. വിവിധ തരത്തിലുള്ള ലൈസൻസുകളും അനുമതികളും ലഭ്യമാക്കുന്നതിലെ കാലതാമസവും നടപടി ക്രമത്തിലെ സങ്കീർണതയും ഒഴിവാക്കി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള ഒാർഡിനൻസിനാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നതെന്ന് തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ അറിയിച്ചു . ഇതനുസരിച്ച് നിലവിലുള്ള പഞ്ചായത്ത് / മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടങ്ങളിൽ ജനോപകാരപ്രദമായ മാറ്റങ്ങളാണ് വന്നിരിക്കുന്നത് .
നിലവിലുള്ള നിയമങ്ങൾ ഭേദഗതി ചെയ്തതിലൂടെ പ്രയോഗത്തിൽ വന്ന മാറ്റങ്ങൾ താഴെ പറയുന്നവയാണ്
1- സമ്മേളന സ്ഥലം , ഓഫീസ് , കച്ചവടം , വ്യവസായം , ചെറുകിട വ്യവസായം, സംഭരണ സ്ഥലം, അപകട സാധ്യതയുള്ള വ്യവസായം മുതലായ ഉപയോഗങ്ങൾക്കുള്ള കെട്ടിട നിർമാണങ്ങൾക്ക് ലേ-ഔട്ടിനും സ്ഥല വിനിയോഗത്തിനുമുള്ള അനുമതി ഇതുവരെയും നൽകേണ്ടിയിരിന്നത് തിരുവനന്തപുരത്തുള്ള ചീഫ് ടൗൺ പ്ലാനറുടെ ഓഫീസിൽ നിന്നായിരുന്നു . ഇത് ജില്ലാ ടൗൺ പ്ലാനിംഗ് ഓഫീസ് തലത്തിലേക്കു മാറ്റിയിട്ടുണ്ട് .ഈ ആവശ്യത്തിനായി ജനങ്ങൾ തലസ്ഥാനത്തേക്കു വരേണ്ടി വരുന്ന സാഹചര്യം ഇതോടെ ഇല്ലാതാകും .
2 - പുതിയ വ്യവസ്ഥ പ്രകാരം , ഫ്ലോർ - ഏറിയ അനുപാതവും (FAR) പ്ലോട്ടിന്റെ അനുവദനീയമായ കെട്ടിട നിർമാണ വ്യാപതിയും (Coverage) വർധിക്കും. ഇതിലൂടെ മുൻപുള്ളതിനേക്കാൾ കൂടുതൽ നിർമാണം ഓരോ സ്ഥലത്തും നടത്താൻ കഴിയും .
3 - 300 മീറ്ററിൽ കൂടുതലും 1000 മീറ്ററിൽ താഴെയും വിസ്തീർണമുള്ളതും 15 മീറ്ററിൽ കൂടാത്ത ഉയരമുള്ളതുമായ കെട്ടിടങ്ങൾക്ക് ഫയർ & സേഫ്റ്റി മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നതിന് അപേക്ഷകന്റെ സത്യപ്രസ്താവനയും പ്ലാൻ തയ്യാറാക്കിയ എൻജിനീയറുടെ സാക്ഷ്യപത്രവും ഹാജരാക്കിയാൽ മതിയാകും.
4 - കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനുള്ള സമയപരിധി മുപ്പതു ദിവസത്തിൽ നിന്ന് പതിനഞ്ചു ദിവസമായി കുറച്ചിട്ടുണ്ട് .
5 - സ്ഥല പരിശോധനാ റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ച് 48 മണിക്കൂറിനകം നിർമാണാനുമതി
നൽകണം. ഉദ്യാഗസ്ഥർ ഇക്കാര്യത്തിൽ അനാവശ്യമായ കാലതാമസം വരുത്തുന്നുവെന്ന പരാതിക്ക് ഇതോടെ പരിഹാരമാവും.
6 - ഫാക്ടറി , സ്കൂൾ , ആശുപത്രി , കല്യാണമണ്ഡപം തുടങ്ങിയ വിവിധ ഉപയോഗങ്ങൾക്കു വേണ്ടിയുള്ള കെട്ടിടങ്ങളുടെ നിർമാണാനുമതിക്കു വേണ്ടി വിവിധ ഏജൻസികൾ / വകുപ്പുകൾ പ്രത്യേകം പ്രത്യേകം സ്ഥലപരിശോധന നടത്തുമ്പോൾ ഉണ്ടാകുന്ന സമയ ദൈർഘ്യം ഒഴിവാക്കുന്നതിന്, സ്ഥല പരിശോധന സംയുക്തമായി നടത്തി തീരുമാനമെടുക്കണമെന്ന് നിശ്കർഷിച്ചിട്ടുണ്ട്.
7 - വ്യവസായ - കച്ചവട സംരംഭകത്വ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് നിലവിൽ സമയ പരിധിയില്ല .
ഇനി മുതൽ അപേക്ഷ നൽകി ഏഴു ദിവസത്തിനകം തദ്ദശ ഭരണ സ്ഥാപന മേധാവി ലൈസൻസ് നൽകണം.
8 -സ്വകാര്യ ആശുപത്രികൾക്കും പാരാ - മെഡിക്കൽ സ്ഥാപനങ്ങൾക്കുമുള്ള ലൈസൻസ് ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിച്ചാൽ അന്നു തന്നെ ലഭ്യമാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.