തിരുവനന്തപുരം: കേന്ദ്രം വായ്പയെടുക്കാൻ അനുമതി നൽകിയ 8742 കോടിയിൽ 5000 കോടി കടമെടുക്കുന്നു. ചൊവ്വാഴ്ച കടപ്പത്രം പുറപ്പെടുവിക്കും. ക്ഷേമ പെൻഷനുള്ള 900 കോടി ഈ തുകയിൽനിന്നാണ് കണ്ടെത്തുന്നത്.
ഊർജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനടക്കം അനുവദിക്കേണ്ട 13,609 കോടിയുടെ വായ്പാനുമതിയാണ് കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞയാഴ്ച ലഭിച്ചത്. ഇതിൽ ആദ്യഘട്ടമായാണ് 8742 കോടിക്ക് അനുമതി കിട്ടിയത്.
തുക അനുവദിക്കണമെങ്കിൽ കേസ് പിൻവലിക്കണമെന്നതായിരുന്നു കേന്ദ്ര നിലപാട്. കോടതിയിൽ കേരളം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെതിനെ തുടർന്നാണ് കേന്ദ്രം അയഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.