തിരുവനന്തപുരം: പ്രവാസി ക്ഷേമ പദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ നീക്കിവെച്ചത് 80 കോടി. വിദേശങ്ങളിൽ പ്രവാസി പ്രഫഷനൽ സമിതികൾക്കും ബിസിനസ് ചേംബറുകൾക്കും രൂപംനൽകും. കേരള വികസന നിധി, എൻ.ആർ.െഎ നിക്ഷേപത്തിന് ഏകജാലകം എന്നിവ ലക്ഷ്യം. ലക്ഷത്തിൽ താഴെ വരുമാനമുള്ള പ്രവാസികൾക്ക് സഹായം നൽകുന്നതിന് സാന്ത്വനം. പ്രവാസികളുടെ ഒാൺലൈൻ റിയൽടൈം ഡേറ്റാബേസ് സൃഷ്ടിക്കും. ഗ്രീവൻസ് റിഡ്രസൽ സെല്ലും സ്ഥാപിക്കും.
പ്രധാന പദ്ധതികൾ ഇവ
•കോഴിക്കോട്ട് കേരള-അറബ് സാംസ്കാരിക പഠനകേന്ദ്രം സ്ഥാപിക്കൽ 10 കോടി
•ചികിത്സ ചെലവ്, നിയമസഹായം, എയർ ആംബുലൻസ്, മൃതദേഹം തിരിച്ചകൊണ്ടുവരൽ, ജയിൽ മോചിതർക്കുള്ള സഹായം എന്നിവക്ക് 16 കോടി
•ബോധവത്കരണത്തിനും കുടിയേറ്റ സഹായത്തിനും ഏഴുകോടി
•നോർക്ക റൂട്ട്സിെൻറ നേതൃത്വത്തിൽ ജോബ് പോർട്ടൽ വികസിപ്പിക്കുന്നതിന് എട്ടുകോടി
•ലോക കേരള സഭക്കും ഗ്ലോബൽ കേരള ഫെസ്റ്റിവലിെൻറ സംഘാടനത്തിനും 19 കോടി
•നോർക്ക വെൽഫെയർ ഫണ്ടിന് ഒമ്പതുകോടി
•മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 17 കോടി
•എൻ.ആർ.െഎ കമീഷന് മൂന്നുകോടി
തൊഴിൽ
•ലേബർ കമീഷണറേറ്റിന് 401 കോടി
•ഇൻഡസ്ട്രിയൽ െട്രയിനിങ്ങിന് 132 കോടി
•നാഷനൽ എംപ്ലോയ്മെൻറ് സർവിസിന് 30കോടി
•അക്കാദമി ഫോർസ്കിൽ എക്സലൻസിന് 38 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.